കേരളത്തില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയര്‍ന്നു; രാജ്യാന്തരവിപണിയില്‍ സമ്മര്‍ദ്ദം കടുക്കുന്നു

Published : Jan 06, 2020, 10:41 AM ISTUpdated : Jan 06, 2020, 10:46 AM IST
കേരളത്തില്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയര്‍ന്നു; രാജ്യാന്തരവിപണിയില്‍ സമ്മര്‍ദ്ദം കടുക്കുന്നു

Synopsis

രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ വർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 15 പൈസ കൂടി 77.72 രൂപ ആയി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയായി. പുതുവർഷത്തിൽ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും കൂടി. രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ വർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ബ്രെൻഡ് ക്രൂഡ് ബാരലിന് 2.42 % വർധനയിൽ 70.26 ഡോളറാണ് ഇന്നത്തെ നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ വില കുതിക്കുന്നത്.

PREV
click me!

Recommended Stories

ഒരു കോടി ശമ്പളം വാങ്ങിയിട്ടും കടക്കെണിയിൽ; ഐഐടി ബിരുദധാരിയുടെ വൈറൽ കഥ
അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ കേസെടുത്ത് സിബിഐ; ഇപിഎഫ്ഒയ്ക്ക് ഉണ്ടായത് 1,816 കോടിയുടെ നഷ്ടം