ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ജ്വല്ലറി ഷോ കൊച്ചിയിൽ, സമാപനം മാർച്ച് 14 ന്

Web Desk   | Asianet News
Published : Mar 11, 2021, 07:29 PM ISTUpdated : Mar 11, 2021, 07:39 PM IST
ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ജ്വല്ലറി ഷോ കൊച്ചിയിൽ, സമാപനം മാർച്ച് 14 ന്

Synopsis

കേരളത്തിൽ ആദ്യമായിട്ടാണ് ജിജെസി ഒരു ഷോ സംഘടിപ്പിക്കുന്നത്.

കൊച്ചി: ഓൾ ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിലിന്റെ (GJC) നേതൃത്വത്തിൽ പ്രിഫേർഡ് മാനുഫാക്ടച്ചറർ ഓഫ് ഇന്ത്യ ജ്വല്ലറി ഷോ 2021, മാർച്ച് 12,13,14 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നിർമ്മാതാക്കളുടെ സ്വർണാഭരണ ശ്രേണികളാണ് ജുവല്ലറി ഷോയിൽ അവതരിപ്പിക്കുന്നത്. 

കേരളത്തിൽ ആദ്യമായിട്ടാണ് ജിജെസി ഒരു ഷോ സംഘടിപ്പിക്കുന്നത്. 12 ന് രാവിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടക്കുന്നതാണ്.

കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതതെന്ന് ജിജെസി ചെയർമാൻ ആഷിശ് പെതെ, വൈസ് ചെയർമാൻ സയ്യാം മെഹ്റ, സൗത്ത് സോൺ ചെയർമാൻ ഡോ ബി ഗോവിന്ദൻ, ഡയറക്ടർ അഡ്വ എസ് അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ