പാലക്കാട്: കൊള്ളപലിശസംഘങ്ങൾക്കെതിരെ ഒടുവിൽ പൊലീസ് നടപടി. സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന നടത്തും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. പാലക്കാട് പരിശോധന തുടങ്ങി. പാലക്കാട് ടൗണിൽ നടന്ന റെയ്ഡിൽ പണം പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്ക് പരിശോധന വ്യാപിപിക്കും. അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ പരിശോധന. ലോക്ഡൗൺ കാലത്ത് സജീവമായ പലിശസംഘങ്ങളെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോട്ടർ പരമ്പരയെ തുടർന്നാണ് നടപടി. അതിർത്തി ഗ്രാമങ്ങളെ പലിശസംഘങ്ങൾ കീഴടക്കിയതും, രണ്ട് വർഷത്തിനിടെ ഒരു ബ്ലേഡ് മാഫിയ കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്യാത്തതും അടക്കമുള്ള പ്രശ്നങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.