പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

By Web TeamFirst Published Aug 23, 2022, 2:57 PM IST
Highlights

നികുതി നൽകേണ്ടത് നിക്ഷേപ മാർഗം കൂടിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ. എങ്ങനെ ഇതിലൂടെ മികച്ച വരുമാനം നേടിയെടുക്കാം 

വിരമിക്കൽ കാലത്തേക്കുള്ള സ്വരുകൂട്ടലാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. എന്നാൽ അത് പലപ്പോഴും ഒരു മികച്ച നിക്ഷേപ മാർഗമാണ്. കാരണം എന്താണെന്നല്ലേ?.. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് നികുതി നൽകേണ്ട. നികുതി ഇനത്തിൽ തന്നെ ഈ നിക്ഷേപത്തിന് നിങ്ങൾക്ക് വലിയൊരു സംഖ്യാ ലാഭിക്കാം. ചെറിയ തുകകളിൽ നടത്താൻ കഴിയുന്ന  സ്ഥിര നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. 

Read Also: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ; ശേഷിക്കുന്നത് ഒരാഴ്ച

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പ്രതിവർഷം 7.1 ശതമാനം  റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രവുമല്ല നിക്ഷേപത്തിലെ അപകട സാധ്യത ഇഷ്ടപ്പെടാത്ത നിക്ഷേപകർക്ക് സുരക്ഷിതമായിട്ടുള്ള നിക്ഷേപ മാർഗം കൂടിയാണിത്. 

പിപിഎഫ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം നികുതി രഹിതമാണെന്നുള്ളതാണ് പ്രധാനം. അതായത് നികുതി നല്കുന്നതിന്റെയും നല്കാത്തതിന്റെയും വ്യത്യാസം ആദ്യം അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ എത്ര തുക ലഭിക്കുന്നു എന്ന് ഓരോരുത്തരും തിരിച്ചറിയുകയുള്ളു. ഒരു വ്യക്തിക്ക് എല്ലാ വർഷവും 46,800 രൂപ വരെ നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഒരു പിപിഎഫ് അക്കൗണ്ട് പോസ്റ്റ് ഓഫീസിലും ബാങ്കിലും തുറക്കാം.

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിലേക്കുള്ള സംഭാവനകൾ 500 രൂപയിൽ താഴെയും  ആകാം. ഇത് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാകാം. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. എന്നിരുന്നാലും, ഇത് 5 വര്ഷം കൂടുമ്പോൾ ഇത് ഒന്നിലധികം തവണ നീട്ടാവുന്നതാണ്.

ഒരു വ്യക്തി 25-ാം വയസ്സിൽ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, 60 വയസ്സ് ആകുമ്പോഴേക്കും നിങ്ങൾക്ക് 2.26 കോടി രൂപയുടെ കോർപ്പസ് റിട്ടയർമെന്റ് ഫണ്ട് ഉണ്ടാക്കാം,

പിപിഎഫിൽ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാമ്പത്തിക വർഷാവസാനം 10,650 രൂപ റിട്ടേൺ ലഭിക്കും. അടുത്ത വർഷം രൂപീകരിക്കുക, ആ വർഷത്തെ സംഭാവനയായ 1.5 ലക്ഷം നിക്ഷേപം കൂടി ആകുമ്പോൾ നിങ്ങൾക്ക് റിട്ടേണായി 22,056 രൂപ ലഭിക്കും.

Read Also: വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

നിങ്ങൾ ഇതേ മാതൃകയിൽ നിക്ഷേപം തുടരുകയാണെങ്കിൽ, 15 വർഷത്തെ മെച്യൂരിറ്റി കാലയളവ് അവസാനിക്കുമ്പോൾ നിങ്ങൾക്ക് 40,68,209 രൂപ ലഭിക്കും. ഇതിൽ 22.5 ലക്ഷം രൂപ നിക്ഷേപവും 18,18,209 രൂപ വരുമാനവും ഉൾപ്പെടും.

ചുരുക്കി പറഞ്ഞാൽ നിങ്ങൾ  25-ാം വയസ്സിൽ നിക്ഷേപം തുടങ്ങിയാൽ, നിങ്ങൾക്ക് 40 വയസ്സാകുമ്പോഴേക്കും നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40.68 ലക്ഷം രൂപ ഉണ്ടായിരിക്കും. അതിനു ശേഷം നിങ്ങൾക്ക് കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാനും നിക്ഷേപം തുടരാനും കഴിയും.  45 വയസ്സ് ആകുമ്പോഴേക്കും നിങ്ങളുടെ അക്കൗണ്ടിൽ 66,58,288 രൂപ ഉണ്ടാകും. ഇതിൽ 30 ലക്ഷം രൂപ നിങ്ങളുടെ നിക്ഷേപവും 36,58,288 രൂപ നിങ്ങൾ നേടിയ വരുമാനവുമാണ്. ഇങ്ങനെ കാലാവധി നീട്ടികൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് 60 വയസ്സ് ആകുമ്പോഴേക്കും നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 2,26,97,857 രൂപ സമ്പാദ്യം ഉണ്ടാകും 
 

click me!