Asianet News MalayalamAsianet News Malayalam

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ; ശേഷിക്കുന്നത് ഒരാഴ്ച

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ  ടോക്കണൈസേഷന്‍ നടത്താൻ ഇനി ഒരു ആഴ്ച മാത്രമേ ശേഷിക്കുന്നുള്ളു. എന്താണ് ടോക്കണൈസേഷൻ എന്നറിയാം 
 

card tokenisation deadline
Author
Trivandrum, First Published Aug 23, 2022, 2:12 PM IST

കാര്‍ഡ് ടോക്കണൈസേഷന്‍  ചെയ്യാനുള്ള അവസാന തിയതി അടുക്കാറായി. ജൂണിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. നേരത്തെ കാർഡ് ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂൺ 30 ആയിരുന്നു. മൂന്നു തവണയാണ് ഇതിനു മുൻപ് കാർഡ് ടോക്കണൈസേഷന്‍ നടത്താനുള്ള തീയതികള്‍ നീട്ടി വെച്ചത്. ആയതിനാൽ ഇനി ഒരു നീട്ടി വെയ്പ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

ഈ മാസം 30 നുള്ളില്‍ തന്നെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസേഷന് വിധേയമാക്കേണ്ടി വരും. കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടേക്കാം. അതായത് കാർഡ് സ്വയപ്പിങ്,  ഓട്ടോമാറ്റിക് ഡെബിറ്റ്, ഓണ്‍ലൈന്‍ പയ്മെന്റ്റ് എന്നിവ തടസപ്പെട്ടേക്കാം അതിനാൽ വൈകിക്കാതെ കാർഡുകൾ ടോക്കണൈസ് ചെയ്യുന്നതായിരിക്കും നല്ലത്. 

എന്താണ് ടോക്കണൈസേഷൻ?

കാർഡ് ടോക്കണൈസേഷൻ എന്നത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ മാറ്റി പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ്. അതായത്  പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഇങ്ങനെയുള്ള ടോക്കണ്‍ നൽകുന്ന രീതിയാണിത്. ഓരോ തവണയും വാങ്ങലുകൾ നടത്തുമ്പോൾ ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും ഉണ്ടാകുക. ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഓരോ വെബ് സൈറ്റിനും ഓരോ ടോക്കണുകൾ നൽകുന്നതിനാൽ തന്നെ ഒരു സൈറ്റിലെ വിവരങ്ങൾ ചോർന്നാലും കാർഡിന്റെ വിവരങ്ങൾ നഷ്ടപ്പെടില്ല 

Read Also: വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

ടോക്കണൈസേഷൻ എങ്ങനെ ചെയ്യാം? 

1. ഓൺലൈൻ ആയി നിങ്ങൾ സാധനങ്ങൾ വാങ്ങാനായി ഏതെങ്കിലും ഓൺലൈൻ ആപ്പിലോ വെബ്സൈറ്റിലോ കയറുക. സാധങ്ങൾ തിരഞ്ഞെടുക്കുക. 

2. പേയ്‌മെന്റ് നടത്താനായി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നൽകാനായി നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഇതാണോ അത് സെലക്ട് ചെയ്യുക. 

3. "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.

4. ടോക്കണ്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവാദം നൽകുക 

5. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.
6.  നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.

Read Also: മാവേലി വരുന്നത് പുതിയ കാറിൽ തന്നെയാകട്ടെ; കാർ ലോൺ എടുക്കാം കുറഞ്ഞ പലിശയിൽ

ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും?

 അംഗീകൃത കാർഡ് നെറ്റ്‌വർക്കിന് മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർബിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താവ് നൽകേണ്ട നിരക്കുകൾ എന്തൊക്കെയാണ്?

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താവ് യാതൊരു 
 ചാർജുകളൊന്നും നൽകേണ്ടതില്ല.

Read Also: ഒറ്റ ദിവസം, മൂന്ന് തവണ ഇടിഞ്ഞ് സ്വര്‍ണ്ണവില

Follow Us:
Download App:
  • android
  • ios