
ദില്ലി: ബിജെപിയുടെ വന്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി പ്രീതി സിന്‍റാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രീതി ബിജെപിയുടെ വിജയം ആഘോഷമാക്കിയത്. ട്വിറ്ററിലൂടെയാണ് പ്രീതി സന്തോഷം പങ്കുവെച്ചത്.
ഇന്ത്യാക്കാര്‍ ശക്തമായ സ്ഥിരതയുളള സര്‍ക്കാരിന് വോട്ടുചെയ്തു. എന്ത് അവിശ്വസനീയമായ ജനവിധിയായിരുന്നു. എന്ത് അവിസ്മരണീയമായ വിജയമാണ് ബിജെപിക്കും ബഹുമാനപ്പെട്ട നരേന്ദ്ര മോദിക്കും ലഭിച്ചത്. പ്രീതി സിന്‍റയുടെ പൂര്‍ണ ട്വിറ്റര്‍ പോസ്റ്റ്.