വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിലെ നികുതി; നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം

Published : Aug 05, 2021, 08:11 PM IST
വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിലെ നികുതി; നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം

Synopsis

2012ന് മുമ്പ് വോഡഫോണ്‍ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയപ്പോൾ മുൻകൂര്‍ പ്രാബാല്യത്തോടെ നികുതി ചുമത്താനായിരുന്നു കേന്ദ്രം നിയമം കൊണ്ടുവന്നത്...

ദില്ലി: വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിൽ മുൻകൂര്‍ പ്രാബാല്യത്തോടെ നികുതി ഈടാക്കാനായി 2012 ൽ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പൊളിച്ചെഴുതാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ആദായനികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരും. 2012ന് മുമ്പ് വോഡഫോണ്‍ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയപ്പോൾ മുൻകൂര്‍ പ്രാബാല്യത്തോടെ നികുതി ചുമത്താനായിരുന്നു കേന്ദ്രം നിയമം കൊണ്ടുവന്നത്. 

ഈ നിയമം തുടരുന്നത് സാമ്പത്തിക പുരോഗതിയെയും വിദേശ നിക്ഷേപത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതി. ഈ പാര്‍ലമെന്‍റ് സമ്മേളനത്തിൽ തന്നെ ഇതിനായുള്ള ബില്ല് അവതരിപ്പിക്കും. വോഡഫോണ്‍ ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന്  2012ലെ നിയമം അനുസരിച്ച് ഈടാക്കിയ നികുതി തിരിച്ചുനൽകാനും പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും.

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ