പ്രൊവിഡന്‍റ് ഫണ്ട് പലിശനിരക്ക് കുറച്ചു, കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

By Web TeamFirst Published Mar 5, 2020, 3:52 PM IST
Highlights

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പലിശനിരക്ക് കുറയ്ക്കാന്‍ കാരണമായെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗ പ്രതിനിധികള്‍ വിശദീകരിക്കുന്നത്.

ദില്ലി: പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍റെ പലിശ കുറച്ചു.  8.65 ശതമാനമായിരുന്ന പലിശ നിരക്ക് 8.50 ശതമാനമായാണ് കുറച്ചത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണനിരക്കാണിത്. ദില്ലിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിന്‍റേതാണ് തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പലിശനിരക്ക് കുറയ്ക്കാന്‍ കാരണമായെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗ പ്രതിനിധികള്‍ വിശദീകരിക്കുന്നത്. ധനമന്ത്രാലയത്തിന്‍റെ കടുംപിടുത്തമാണ് പലിശകുറയ്ക്കാന്‍ കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പോസ്റ്റ് ഓഫീസ് നിക്ഷേപം ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്ക് തുല്യമായ പലിശ ഇപിഎഫ് നിക്ഷേപത്തിനും മതിയെന്നായിരുന്നു ധനമന്ത്രാലയത്തിന്‍റെ നിലപാട്. പോസ്റ്റ് ഓഫീസ് നിക്ഷേപം ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്ക് തുല്യമായ പലിശ ഇപിഎഫ് നിക്ഷേപത്തിനും മതിയെന്നായിരുന്നു ധനമന്ത്രാലയത്തിന്‍റെ നിലപാട്.

click me!