കൊവിഡ് 19: വിപണിയില്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക്

Published : Mar 03, 2020, 08:48 PM IST
കൊവിഡ് 19: വിപണിയില്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക്

Synopsis

കൊവിഡ് 19 ബാധ പടരുന്ന സാഹര്യത്തില്‍ ആഗോള-ആഭ്യന്തര സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിപണിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. 

മുംബൈ:  കൊവിഡ് 19 ബാധ പടരുന്ന സാഹര്യത്തില്‍ ആഗോള-ആഭ്യന്തര സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിപണികളുടെ ക്രമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. വിപണിയിലെ ആത്മവിശ്വാസം നിലനിര്‍ത്താനും സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കാനും ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ആഗോളതലത്തില്‍, കൊവിഡ് 19 വ്യാപനം സാമ്പത്തിക വിപണികളെ ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സമാനമായ ഒരു പ്രസ്താവനയ്ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പ്രസ്താവന.

PREV
click me!

Recommended Stories

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ആർബിഐ