മാന്ദ്യം ആഗോളതലത്തിൽ; ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടിയെന്ന് രാജ്‌നാഥ് സിംഗ്

Web Desk   | Asianet News
Published : Jan 07, 2020, 02:49 PM ISTUpdated : Jan 07, 2020, 03:06 PM IST
മാന്ദ്യം ആഗോളതലത്തിൽ; ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടിയെന്ന് രാജ്‌നാഥ് സിംഗ്

Synopsis

ചിലർ ഇന്ത്യയുടെ വളർച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നു. എന്നാലത് സത്യമല്ല. വികസിത രാജ്യങ്ങളെയടക്കം പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്...

ദില്ലി: ലോകമാകെ സാമ്പത്തിക മാന്ദ്യമാണെന്നും അതിൽ ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടി മാത്രമാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ പരിപാടിയിൽ ദില്ലി രാംലീല മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ ഇന്ത്യയുടെ വളർച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നു. എന്നാലത് സത്യമല്ല. വികസിത രാജ്യങ്ങളെയടക്കം പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അവരെല്ലാം മാന്ദ്യത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.

Read Also: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച: മൂന്നാം പാദത്തിലും ആശ്വാസത്തിന് വകയില്ലെന്ന് റിപ്പോര്‍ട്ട്

വാജ്പേയി സർക്കാരിന്‍റെയും മൻമോഹൻ സിങ് സർക്കാരിന്റെയും കാലത്ത് ഇത് സംഭവിച്ചിരുന്നു. വാജ്പേയിയാണ് തകർച്ചയിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കരകയറ്റിയത്. സാമ്പത്തിക മാന്ദ്യം ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള ശക്തി രാജ്യത്തിന്റെ അകത്ത് തന്നെയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിൽ മോദി സർക്കാരിന്റെ നേട്ടം വലുതാണ്. അഞ്ചര വർഷക്കാലം വിലക്കയറ്റത്തിന് തല ഉയർത്താൻ സാധിക്കാത്ത വിധം അതിനെ പിടിച്ചുനിർത്താൻ മോദി സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേന്ദ്രം പറയുന്നത് പോലെ നടക്കുമോയെന്ന് സംശയം: എസ്ബിഐ ചെയർമാൻ

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്