Asianet News MalayalamAsianet News Malayalam

കേന്ദ്രം പറയുന്നത് പോലെ നടക്കുമോയെന്ന് സംശയം: എസ്ബിഐ ചെയർമാൻ

ഇന്ത്യക്ക് അഞ്ചു ലക്ഷം കോടി ജിഡിപി എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും എന്നാൽ എത്രസമയമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും എസ്ബിഐ ചെയർമാൻ.

5 trillion dollar economy achievable but time cant predict said sbi chairman
Author
Delhi, First Published Jan 5, 2020, 12:41 PM IST

ദില്ലി: ഇന്ത്യക്ക് അഞ്ചു ലക്ഷം കോടി ജിഡിപി എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും എന്നാൽ എപ്പോഴെന്ന് പറയാൻ കഴിയില്ലെന്നും എസ്ബിഐ ചെയർമാൻ. കേന്ദ്ര സർക്കാർ പറയുന്നത് പോലെ 2024-25 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവുമോ എന്നത് സംശയകരമാണെന്നും രജ്നിഷ് കുമാർ പറഞ്ഞു. 

ഫിക്കി(FICCI) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം നേടുന്നതിന് സ്വകാര്യം നിക്ഷേപം വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന് ഒറ്റയ്ക്ക് ഈ ലക്ഷ്യം നേടാനാവില്ല. അതുപോലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടേണ്ടതും അത്യാവശ്യമാണ്‌. ഈ രംഗത്ത് ഉയർന്ന നിക്ഷേപം തന്നെ വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More: കേരളത്തില്‍ ഇന്ധനവില വീണ്ടും ഉയരുന്നു

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്‌ഡി പറഞ്ഞു. കേന്ദ്രം ഇതിനെ മറികടക്കാൻ ഒന്നോ രണ്ടോ ലക്ഷം കോടി രൂപ വിപണിയിൽ എത്തിക്കണം എന്നും അവർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios