Asianet News MalayalamAsianet News Malayalam

ആകാശ എയറിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് സിഇഒ വിനയ് ദുബെ

ജുൻജുൻവാല വിട പറഞ്ഞെങ്കിലും ആകാശ എയർ തളരാതെ ജൈത്രയാത്ര തുടരുന്നു. കമ്പനിയുടെ സാമ്പത്തിക ശക്തമാണെന്ന് സിഇഒ വിനയ് ദുബെ

Akasha Air financial base is strong CEO Vinay Dubey
Author
Trivandrum, First Published Aug 18, 2022, 12:23 PM IST

ദില്ലി: രാജ്യത്തെ വ്യോമയാന രംഗത്ത് കടന്നുവന്ന ഏറ്റവും പുതിയ വിമാനക്കമ്പനിയാണ് ആകാശ എയർ. അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ സ്ഥാപനമെന്ന നിലയിൽ കേൾവികേട്ട ഈ സ്ഥാപനം ഇപ്പോൾ ജുൻജുൻവാല ഇല്ലാതെ അതിന്റെ യാത്ര തുടരുകയാണ്. ഓഹരിവിപണിയിലെ അധിപനായ രാകേഷ് ജുൻജുൻവാലയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ ആകാശ എയർ ജൈത്രയാത്ര തുടരുന്നു. ഇതിനിടെ കമ്പനിയുടെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്ന് സിഇഒ വിനയ് ദുബെ പറഞ്ഞു.

Read Also: ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ

ആകാശ എയറിൽ രാകേഷ് ജുൻജുൻവാലയ്ക്കും കുടുംബത്തിനും 45 ശതമാനം ഓഹരികളുണ്ട്. കഴിഞ്ഞ നവംബറിൽ 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ ബോയിങ് കമ്പനിയുമായി ആകാശ എയർ കരാർ ഒപ്പിട്ടിരുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് ഈ 72 വിമാനങ്ങളും ആകാശ എയറിന്റെ വിമാന ഗണത്തിൽ ഉൾപ്പെടും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു വിമാനം കൂട്ടിച്ചേർക്കാനാണ് പദ്ധതി. 

Read Also: ഈ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യാം മിനിറ്റുകൾക്കുള്ളിൽ; സ്റ്റാർ ആയി ഡിജി യാത്ര

കരാർ നല്കിയവയിൽ മൂന്നെണ്ണമാണ് നിലവിൽ കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഏഴിനാണ് കമ്പനി മുംബൈ-അഹമ്മദാബാദ് റൂട്ടിൽ പ്രവർത്തനം ആരംഭിച്ചത്. രാകേഷ്  ജുൻജുൻവാല ഈ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നു. രാജ്യത്ത് വ്യോമയാന രംഗത്ത് ബജറ്റ് ക്യാരിയറുകളിൽ മുന്നിലെത്താനാണ് ആകാശ എയറിന്റെ ശ്രമം എന്നും കമ്പനിയുടെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്നും വിനയ് ദുബൈ പറഞ്ഞു.

Read Also: നീണ്ട ചെക്ക്-ഇൻ ക്യൂവിൽ നിന്ന് കാല് കഴയ്ക്കേണ്ട; രാജ്യത്തെ ഈ എയർപോർട്ടിൽ നിമിഷങ്ങൾ മാത്രം മതി

വ്യോമയാന രംഗത്ത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി ആയിരിക്കും ആകാശ എയർ മത്സരിക്കേണ്ടത്. ഇൻഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഈടാക്കുന്ന അതേ നിരക്കാണ് തുടക്കത്തിൽ ആകാശ ഈടാക്കുന്നത്. എന്നാൽ കുറച്ച് കഴിഞ്ഞാൽ ആകാശ നിരക്കുകൾ കുറച്ചേക്കും എന്ന് അഭ്യൂഹമുണ്ട്. ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ് വില. ഇൻഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാൾ 10 ശതമാനം നിരക്ക് കുറവാണ് ആകാശ നിലവിൽ വാഗ്ദാനം ചെയ്യുന്നത്.  അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ആകാശ എയറിനെ വിശേഷിപ്പിക്കുന്നത്.   

Follow Us:
Download App:
  • android
  • ios