
സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡുകളുള്ള ബോളിവുഡ് താരങ്ങളുടെ നിരയിലേക്ക് പ്രവേശിച്ച് യുവതാരം രണ്‍ബീര്‍ കപൂര്‍. എആര്‍കെഎസ് എന്ന പേരിലുള്ള ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡും ആയാണ് രണ്‍ബീര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ബ്രാന്‍ഡിന്‍റെ ആ മുംബൈയിലെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. പുരുഷന്മാര്‍ക്കായി, കോട്ടണ്‍ ജേഴ്സി ടീ-ഷര്‍ട്ടുകള്‍, പ്ലഷ് എംബോസ്ഡ് ഫ്രഞ്ച് ടെറി സ്വെറ്റ്ഷര്‍ട്ടുകള്‍, നിറ്റ് ഹൂഡികള്‍, ഡബിള്‍ പിക്ക് പോളോ ഷര്‍ട്ടുകള്‍, ഫ്ലാറ്റ് നിറ്റ് ടീ-ഷര്‍ട്ടുകള്‍, ലിനന്‍ ഷര്‍ട്ടുകള്‍ എന്നിവയുടെ ശേഖരമാണ് എആര്‍കെഎസ് അവതരിപ്പിക്കുന്നത്. ഒപ്റ്റിക് വാഷ് സ്വെറ്റ്ഷര്‍ട്ടുകള്‍, വൈവിധ്യമാര്‍ന്ന കോട്ടണ്‍ ട്വില്‍, ഡെനിം ഷാക്കറ്റുകള്‍, സ്റ്റൈലിഷ് ഡെനിം ബൈക്കര്‍ ജാക്കറ്റുകള്‍, എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആത്മവിശ്വാസമേകുന്ന ലളിതമായ വസ്ത്രങ്ങളാണ് തന്‍റെ ബ്രാന്‍റുകളിലൂടെ അവതരിപ്പിക്കുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞു.
ബിസിനസുകാരായ താരങ്ങള്‍
സ്വന്തം ബ്രാന്‍റിലുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റ് വിപണിയിലും താരമായ ബോളിവുഡ് താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹൃത്വിക് റോഷന്‍ ആണ്. 2013ല്‍ ആണ് ഹൃത്വിക് റോഷന്‍ ڔഫിറ്റ്നസ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സ് ആരംഭിക്കുന്നത്. ഹൃതിക് റോഷന്‍റെ ഈ ബ്രാന്‍റിന്‍റെ വരുമാനം 1000 കോടി രൂപകടന്നു.കത്രീന കൈഫിന്‍റെ ഉടമസ്ഥതയിലുള്ള കേ ബ്യൂട്ടി എന്ന ബ്യൂട്ടി ബ്രാന്‍ഡും വിപണിയില്‍ ട്രെന്‍റാണ്. 15 ലക്ഷം ഉപഭോക്താക്കളാണ് കേ ബ്യൂട്ടിക്കുള്ളത്. ബ്രാന്‍ഡിന് 62 ശതമാനം വളര്‍ച്ചയാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ആലിയ ഭട്ടിന്‍റെ ചൈല്‍ഡ് വെയര്‍ ബ്രാന്‍ഡായ എഡ്-എ-മമ്മയും വിപണിയില്‍ ഇടംപിടിച്ചു. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ വാങ്ങിയിരുന്നു.
82 ഇ എന്ന ദീപിക പദുക്കോണിന്‍റെ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡ് , വിരാട് കോഹ്ലിയുടെ പിന്തുണയുള്ള റോണ്‍ എന്ന ഫാഷന്‍ ബ്രാന്‍റ്, ഷാഹിദ് കപൂറിന്‍റെ സ്കള്‍ട്ട്, അനുഷ്ക ശര്‍മ്മയുടെ നുഷ്, സോനം കപൂറിന്‍റെ റീസണ്‍ എന്നിവയും വിവിധ ഉല്‍പ്പന്നങ്ങളുമായി വിപണിയിലുണ്ട്.