രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ഒരേ ഒരു അക്കൗണ്ട്; കാരണം ഇതാണ്

Published : Mar 13, 2023, 10:52 AM ISTUpdated : Mar 20, 2023, 01:49 PM IST
രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ഒരേ ഒരു അക്കൗണ്ട്; കാരണം ഇതാണ്

Synopsis

വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് ഒരേയൊരു അക്കൗണ്ടാണ്‌. 8.5 ദശലക്ഷം ഫോളോവേഴ്സുള്ള ടാറ്റ എന്തുകൊണ്ടാണ് ഈ അക്കൗണ്ടിനെ മാത്രം ഫോളോ ചെയ്യുന്നത്   

ന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതിൽ ഭൂരിഭാഗവും ടാറ്റ സൺസിൽ നിന്നാണ്. വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയായ രത്തൻ ടാറ്റയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 8.5 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. എന്നാൽ രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ ഒരേയൊരു അക്കൗണ്ടാണ് ഫോളോ ചെയ്യുന്നത്. സെലിബ്രിറ്റികളെയോ വ്യവസായികളെയോ അല്ല രത്തൻ ടാറ്റ ഫോളോ ചെയ്യുന്നത്. പിന്നെ ആരെയാണ്?

Also Read: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

\ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ അക്കൗണ്ട് മാത്രമാണ് രത്തൻ ടാറ്റ പിന്തുടരുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുവഹിക്കാത്ത രത്തൻ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. 130 വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റുകളുടെ ഉത്ഭവം 'ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും' ഇതിഹാസ ടാറ്റ ഗ്രൂപ്പ് സ്ഥാപകനുമായ ജംഷഡ്ജി ടാറ്റ 1892-ലാണ് ട്രസ്റ്റ് സ്ഥാപിച്ചത്. ജെഎൻ ടാറ്റ എൻഡോവ്മെന്റ് ഫണ്ട് ഇന്ത്യൻ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി നൽകും ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജീവകാരുണ്യപ്രവർത്തനം അക്കാലത്ത്, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും കുറവായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ആശയം വളർത്തിയത് ടാറ്റ ട്രസ്റ്റാണ്. 

ALSO READ: ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികൾക്ക് ആഡംബര സമ്മാനം; മുകേഷ് അംബാനിയും നിതാ അംബാനിയും നൽകിയത്

ജംഷഡ്ജി ടാറ്റ 1898-ൽ ഇന്ത്യക്കാർക്കായി ഒരു സർവ്വകലാശാല സ്ഥാപിക്കുന്നതിനായി അദ്ദേഹം തന്റെ സ്വകാര്യ സ്വത്തിന്റെ പകുതിയോളം, ഏകദേശം 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.  യുഎസിലെ കോടീശ്വരനായ ആൻഡ്രൂ കാർനെഗി 900-ൽ കാർണഗീ മെലോൺ യൂണിവേഴ്സിറ്റി രൂപീകരിക്കാൻ 1 മില്യൺ ഡോളറിന്റെ ഫണ്ട് സംഭാവന നൽകുന്നതിന് മുൻപ് തന്നെ ഇന്ത്യക്കാർക്കായി ആസ്തിയുടെ പകുതിയും നീക്കി വെച്ച വ്യക്തിയാണ് ജംഷഡ്ജി ടാറ്റ

Also Read : ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം