സ്വപ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അതികായൻ; റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ അന്തരിച്ചു

Published : Mar 29, 2026, 12:32 AM IST
Vijaypat Singhania

Synopsis

റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ വിജയ്‌പത് സിംഘാനിയ (87) മുംബൈയിൽ അന്തരിച്ചു. റേമണ്ടിനെ ലോകോത്തര ബ്രാൻഡാക്കി മാറ്റിയ അദ്ദേഹം, സാഹസികതയ്ക്കും പേരുകേട്ടയാളായിരുന്നു. പിൽക്കാലത്ത് മകനുമായുള്ള സ്വത്തുതർക്കത്തെ തുടർന്ന് അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു.

മുംബൈ: രാജ്യത്തെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ (87) അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ മുംബൈയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനും റേമണ്ട് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് മരണ വിവരം പുറത്തുവിട്ടത്. 1980 മുതൽ 2015 വരെ റേമണ്ട് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ചെറുകിട തുണിമില്ലായിരുന്ന റേമണ്ടിനെ ലോകനിലവാരമുള്ള വസ്ത്ര ബ്രാൻഡായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിനസ് രംഗത്തെ അതികായനായിരുന്നു. 

വ്യവസായത്തിന് പുറമെ വിമാനയാത്രകളോടും സാഹസികതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന സിംഘാനിയ, 67-ാം വയസ്സിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതിന്റെ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ഹോണററി എയർ കൊമ്മഡോർ പദവിയും നൽകിയിരുന്നു. 2006-ൽ മുംബൈ ഷെരീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് മകൻ ഗൗതം സിംഘാനിയയുമായുണ്ടായ സ്വത്തുതർക്കവും കുടുംബപ്രശ്നങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തന്റെ സമ്പാദ്യമെല്ലാം മകന് നൽകിയ ശേഷം വാടകവീട്ടിലേക്ക് മാറിയ അദ്ദേഹത്തിന്റെ ജീവിതകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദീർഘദർശിയായ നേതാവിനെയും തലമുറകളെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിച്ച വ്യക്തിത്വത്തെയുമാണ് നഷ്ടമായതെന്ന് ഗൗതം സിംഘാനിയ പുറത്തുവിട്ട, റേമണ്ട് ഗ്രൂപ്പിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധമുണ്ടായിട്ടും ഈ കൺഫ്യൂഷൻ അടിപ്പിച്ച് സ്വർണവിലയിലെ ഈ ട്രൻ്റ്! സ്വാധീനിക്കുന്ന കാരണങ്ങൾ പലത്
രൂപ കൂപ്പുകുത്തുന്നു! ഒരു ഡോളറിന് 94 പിന്നിട്ടു, ഇന്ത്യൻ കറൻസിക്ക് ചരിത്രത്തിലെ വലിയ തിരിച്ചടി, വിപണിയിൽ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു