കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്‍ക്കാനൊരുങ്ങി ആര്‍ബിഐ

By Web TeamFirst Published Oct 26, 2019, 4:01 PM IST
Highlights

ജൂലൈ ആദ്യം 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. 1.15 ബില്യണ്‍ ഡോളര്‍ വില്‍ക്കുകയും ചെയ്തു.

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്‍ക്കാന്‍ ഒരുങ്ങുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ആര്‍ബിഐ സ്വര്‍ണ്ണം വില്‍ക്കുന്നത്.  

ജൂലൈ ആദ്യം 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. 1.15 ബില്യണ്‍ ഡോളര്‍ വില്‍ക്കുകയും ചെയ്തു. ബിമല്‍ ചലാന്‍ കമ്മിറ്റിയുടം റിപ്പോര്‍ട്ട് പ്രകാരമാണ് ആര്‍ബിഐ നടപടി. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആര്‍ബിഐ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വില്‍ക്കുന്നത്. 

ഒക്ടോബര്‍ 11ന് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ്ണവില 26.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ ആര്‍ബിഐയില്‍ ഉണ്ടായിരുന്ന ആകെ സ്വര്‍ണം 19.8 മില്യണ്‍ ട്രോയ് ഔണ്‍സാണ്. നേരത്തെ 1991 ല്‍ 67 ടണ്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലണ്ടിനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനുമാണ് അന്ന് സ്വര്‍ണ്ണം വിറ്റത്. 

click me!