അര്‍ബണ്‍ സഹകരണ ബാങ്കുകളില്‍ സ്വർണം പണയം വയ്ക്കുന്നവർക്ക് നേട്ടം

Published : Oct 07, 2023, 07:23 PM ISTUpdated : Oct 07, 2023, 07:31 PM IST
അര്‍ബണ്‍ സഹകരണ ബാങ്കുകളില്‍ സ്വർണം പണയം വയ്ക്കുന്നവർക്ക് നേട്ടം

Synopsis

മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ്  ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്

സ്വർണ്ണവില കൂടിയതോടെ ഇന്ന് ആവശ്യക്കാർ കൂടുതലുളള റീട്ടെയിൽ ലോൺ ആണ് സ്വർണ്ണപണയ വായ്പകൾ. അത്യാവശ്യം വന്നാൽ കൈയ്യിൽ സ്വർണ്ണമുണ്ടെങ്കിൽ എടുത്ത് പണയം വെയ്ക്കാമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. അങ്ങനെയുള്ളവർക്ക് ഒരു സന്തോഷ വാർത്ത. അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സ്വര്‍ണ്ണ വായ്പ പരിധി ഉയർത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വര്‍ണ്ണ വായ്പ പരിധി 2 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമാക്കിയാണ് ഉയർത്തിയത്. 

ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ

ഇതിനുമുൻപ് ആർബിഐ 2007ല്‍ വായ്പാ പരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. തുടർന്ന് 2014ഓടെയാണ് വായ്പാ പരിധി 2 ലക്ഷമാക്കി ഉയര്‍ത്തിയത്. ഒപ്പം തിരിച്ചടവ് 12 മാസമാക്കുകയും ചെയ്തിരുന്നു. 

ബുള്ളറ്റ് റീപേയ്‌മെന്റ് സ്‌കീമിന് കീഴിലുള്ള സ്വര്‍ണ്ണ വായ്പ പരിധിയാണ് ആർബിഐ ഉയർത്തിയത്. ഇത് പ്രകാരം, വായ്പാ കാലയളവിന്റെ അവസാനം മുതലും പലിശയും വായ്പയെടുത്തയാള്‍ ഒറ്റത്തവണയായി അടയ്ക്കണം

ജനിപ്രിയ വായ്പകളിലൊന്നാണ് ഗോൾഡ് ലോൺ. മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ്  ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണം പണയം വെച്ച് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങളും നിലവിലുണ്ട്. വ്യക്തിപരമോ, ബിസിനസ്സ് ആവശ്യങ്ങൾക്കോ നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, സ്വർണത്തിന്മേൽ കടം വാങ്ങുന്നത് വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാക്കും.എന്നാൽ ഏതൊരു വായ്പയ്ക്കുമെന്ന പോലെ ഗോൾഡ് ലോൺ എടുക്കുമ്പോഴും പലിശനിരക്ക് പ്രധാന ഘടകം തന്നയാണ്. കുറഞ്ഞപലിശനിരക്കിൽ കൂടുതൽ വായ്പാതുക ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.   

ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം