വായ്പയെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, പലിശ വീണ്ടും കുറച്ചേക്കും!

Published : Sep 17, 2025, 03:08 PM IST
RBI new rule minors

Synopsis

ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലായി ആര്‍ബിഐ 0.25% വീതം പലിശനിരക്ക് കുറച്ചേക്കാം.

ക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കാരണം രാജ്യത്തെ പണപ്പെരുപ്പം വരും മാസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ഇത് റിസര്‍വ് ബാങ്കിന് ഈ വര്‍ഷം അവസാനത്തോടെ പലിശനിരക്ക് 0.5% വരെ കുറയ്ക്കാന്‍ അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ശരാശരി 2.4% ആയിരിക്കും. ഇത് ആര്‍ബിഐയുടെ 4% ലക്ഷ്യത്തിന് വളരെ താഴെയാണ്. ഈ സാഹചര്യത്തില്‍, ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലായി ആര്‍ബിഐ 0.25% വീതം പലിശനിരക്ക് കുറച്ചേക്കാം.

പണപ്പെരുപ്പം കുറയ്ക്കുന്ന പ്രധാന ഘടകങ്ങള്‍:

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും മൂന്ന് ഘടകങ്ങളാണ് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നത്:

  • ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവ്.
  • ജിഎസ്ടി നിരക്കുകള്‍ കുറച്ചത്.
  • വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് കുറഞ്ഞത്.

കുറഞ്ഞ ഭക്ഷ്യവില, ചരക്ക് സേവന നികുതി നിരക്കുകളിലെ കുറവ്, എന്നിവ കാരണം പണപ്പെരുപ്പം കുറയുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്തെ മൊത്തം പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ 4% എന്ന ലക്ഷ്യത്തേക്കാള്‍ താഴെയാണ്. ഇതിന് പ്രധാന കാരണം ഭക്ഷ്യവിലയിലെ കുറവാണ്. പണപ്പെരുപ്പം കുറയുന്ന പ്രവണത കൂടുതല്‍ കാലം തുടരുകയാണെങ്കില്‍, വീണ്ടും പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭക്ഷ്യ-ഇന്ധനവിലകള്‍ ഒഴിവാക്കിയുള്ള കോര്‍ ഇന്‍ഫ്‌ലേഷന്‍ കഴിഞ്ഞ 22 മാസമായി 4 ശതമാനത്തില്‍ താഴെയും 3.1 ശതമാനം എന്ന നിലയില്‍ സ്ഥിരതയോടെ തുടരുകയുമാണ്. ഇത് സമ്പദ്വ്യവസ്ഥയിലെ പൊതുവായ വിലക്കയറ്റ സമ്മര്‍ദ്ദം കുറയുന്നതായി സൂചിപ്പിക്കുന്നു.

എന്നാൽ, ചില ബാഹ്യ വെല്ലുവിളികളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ദുര്‍ബലമായ ആഗോള ഡിമാന്‍ഡ്, അമേരിക്കയുമായുള്ള താരിഫ് തര്‍ക്കങ്ങള്‍, വ്യാപാര-മൂലധന വരവിെ ബാധിക്കുന്ന ഘടകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞ പരോക്ഷ നികുതികള്‍ ആഭ്യന്തര ഡിമാന്റ് കൂട്ടാന്‍ സാധ്യതയുണ്ടെങ്കിലും, കയറ്റുമതിയിലെ ഇടിവ് ഗുണകരമായിരിക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.എസ്സുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഫലങ്ങളും പ്രതികൂല താരിഫുകളും ഈ ദുര്‍ബലാവസ്ഥയ്ക്ക് കാരണമായേക്കാം.

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?