48 മണിക്കൂർ, 40 കോടി നഷ്ടം! മൊബിക്വിക്കിൽ നിന്നും പണം ചോർത്തി തട്ടിപ്പുകാർ

Published : Sep 17, 2025, 12:20 PM IST
Jabalpur cyber fraud

Synopsis

പോലീസിന്റെ കണക്കനുസരിച്ച്, ആ രണ്ട് മണിക്കൂറിനുള്ളിൽ 40.2 കോടി രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ട്.

ഡിജിറ്റൽ വാലറ്റ് കമ്പനിയായ മൊബിക്വിക്കിന് വെറും രണ്ട് ദിവസത്തിനുള്ളിൽ നഷ്ടമായത് 40 കോടി രൂപ. മൊബിക്വിക്കിന്റെ സിസ്റ്റങ്ങിളിൽ തകരാർ സംഭവിച്ച സെപ്റ്റംബർ 11, 12 തീയതികളിലാണ് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ഇടപാടുകളിലൂടെ ഏകദേശം 40 കോടി രൂപ നഷ്ടപ്പെട്ടത്. ഇന്നലെയാണ് കമ്പനി തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തിയത്. മോബിക്വിക്ക് കമ്പനിയിൽ രണ്ടാം തവണയാണ് ഇത് സംഭവിക്കുന്നത്. മുൻപ് സമാനമായി, 2017 ഒക്ടോബറിൽ കമ്പനിയിൽ നിന്ന് 19 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും ആയിരക്കണക്കിന് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായും ആരോപണമുണ്ട്. ഇത്തവണ, കമ്പനി ഈ മാസം ആദ്യം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തതിന് ശേഷമാണ് തകരാർ സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മൊബിക്വിക് ഉപയോക്താക്കൾക്ക് അവരുടെ വാലറ്റ് ബാലൻസിനേക്കാൾ വളരെ ഉയർന്ന തുക അയയ്ക്കാൻ അനുവദിച്ചതാണ് തട്ടിപ്പ് നടക്കാനുള്ള പ്രധാന കാരണം. ഉപയോക്താക്കൾ തെറ്റായ പിൻ നമ്പറുകൾ നൽകി ഇടപാടുകൾ നടത്തിയതായും കമ്പനി ആരോപിച്ചു. കമ്പനിയുടെ സിസ്റ്റങ്ങളിലെ തകരാറിനെ കുറിച്ച് തട്ടിപ്പുകാർ എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ കണക്കനുസരിച്ച്, ആ രണ്ട് മണിക്കൂറിനുള്ളിൽ 40.2 കോടി രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ട്. 11-12 തീയതികളിൽ ഏകദേശം 5 ലക്ഷത്തോളം ഇടപാടുകൾ നടന്നു, ഇതുവരെ 2,500 ബാങ്ക് ഗുണഭോക്തൃ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടമായ 40 കോടിയിൽ 8 കോടി രൂപ മരവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കമ്പനി തുക തിരിച്ചുപിടിക്കാൻ സാധ്യമായതും ആവശ്യമായതുമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നും. പ്രാഥമിക ഡാറ്റയുടെ അടിസ്ഥാനത്തിൽ, 40 കോടി രൂപയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും പോലീസി പറഞ്ഞു.ക്കുക.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം