ധന നയത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ന്, പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷ

Published : Aug 06, 2021, 06:56 AM IST
ധന നയത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ഇന്ന്, പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷ

Synopsis

വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും

ദില്ലി: സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ ധന നയം സംബന്ധിച്ച തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. ധനനയ സമിതി യോഗത്തിനു ശേഷം ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസയാണ് തീരുമാനങ്ങള്‍ അറിയിക്കുക. കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ തുടരുന്നുണ്ടെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ധനനയ സമിതി തീരുമാനം എടുക്കില്ലെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും.

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്