പൊന്ന് പൊള്ളുന്നു: സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

By Web TeamFirst Published Aug 5, 2019, 10:49 AM IST
Highlights

കഴിഞ്ഞ ഒരു വർഷത്തിനിടെ 20ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

തിരുവനന്തപുരം: സ്വർണ്ണവില  സർവ്വകാല റെക്കോർഡിൽ. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 3 മാസത്തിനിടെ 213 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അടുത്ത  രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.
 

click me!