കോസ്‌മെറ്റിക് ബിസിനസിലേക്ക് റിലയൻസ്; ഈ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തു

By Web TeamFirst Published Sep 5, 2022, 1:26 PM IST
Highlights

ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ വിഭാഗത്തിലേക്ക്  ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റിലയൻസ്. ഏറ്റവും ഒടുവിൽ സ്വന്തമാക്കിയത് ഈ കോസ്‌മെറ്റിക് ഭീമനെ

ദില്ലി: കോസ്‌മെറ്റിക് ബിസിനസിലേക്ക് ചുവടുവച്ച് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആർആർവിഎൽ). മേക്കപ്പ്, പേഴ്‌സണൽ കെയർ ബ്രാൻഡായ ഇൻസൈറ്റ് കോസ്‌മെറ്റിക്‌സിന്റെ നിയന്ത്രിത ഓഹരികൾ ആണ് ആർആർവിഎൽ സ്വന്തമാക്കിയത്. 10 മുതൽ 15 മില്യൺ ഡോളർ വരെയാണ് ഇടപാട് മൂല്യമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇടപാടിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല 

Read Also: യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

2001-ൽ മുംബൈ ആസ്ഥാനമായുള്ള സംരംഭകനായ ദിനേഷ് ജെയിൻ ആണ് ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്. 20 സംസ്ഥാനങ്ങളിൽ വിതരണ സാന്നിധ്യമുണ്ട് ഈ ബ്രാൻഡിന്. ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള 12,000-ലധികം റീട്ടെയിൽ സ്റ്റോറുകളിൽ വില്പനയ്ക്ക് നൽകുന്നുണ്ട്. 

കൂടാതെ, കമ്പനിക്ക് 350-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുണ്ട്, മാത്രമല്ല, നെയിൽ പോളിഷ്, ലിപ്സ്റ്റിക്, മസ്‌കാര, ഐലൈനറുകൾ, ഐ ഷാഡോകൾ, ഫൗണ്ടേഷനുകൾ, കൺസീലറുകൾ, ലിപ് ഗ്ലോസ്, മേക്കപ്പ് ബ്രഷുകൾ തുടങ്ങിയവയാണ് ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് പ്രധാനമായും വിൽക്കുന്നത്. 10-ലധികം ഇ-കൊമേഴ്‌സ് പോർട്ടലുകളിലൂടെ കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ റീട്ടെയിൽ ചെയ്യുന്നു.

Read Also: ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്മാരെ നയിക്കുന്ന ഇന്ത്യൻ വംശജർ

ആർആർവിഎല്ലിന്റെ താത്പര്യപ്രകാരമായിരിയ്ക്കും  ഇൻസൈറ്റ് കോസ്‌മെറ്റിക്‌സ് കമ്പനിയുടെ ബിസിനസ്സ് വിപുലീകരിക്കുക. ഇന്ത്യൻ വിപണിയിൽ നെയ്ക, മിന്ത്ര, പാർപ്ലേറ്റ് പോലുള്ള കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കാനും റിലയൻസ് കമ്പനിക്ക് ശ്രമമുണ്ട്. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ വിഭാഗത്തിലേക്ക് റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുണ്ട്. ആർആർവിഎൽ ഏറ്റെടുത്ത ബ്രാൻഡുകൾ റീട്ടെയിൽ ചെയ്യുന്നതിനായി 450 വലിയ സ്റ്റോറുകൾ തുറക്കാനും പദ്ധതിയിടുന്നുണ്ട്.  മുംബൈ ആസ്ഥാനമായുള്ള ഒരു വനിതാ പാദരക്ഷ ബ്രാൻഡിൽ നിയന്ത്രിത ഓഹരി വാങ്ങുന്നതിനുള്ള ചർച്ചകളുടെ വിപുലമായ ഘട്ടങ്ങളിലാണ് നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഉള്ളത്. 
 

click me!