Asianet News MalayalamAsianet News Malayalam

യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത് 

India has overtaken the UK to become the fifth largest economy in the world
Author
First Published Sep 3, 2022, 12:55 PM IST

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്.  2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ  യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ  അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. ഉയർന്ന ജീവിതച്ചെലവ്  യുണൈറ്റഡ് കിംഗ്‌ഡത്തെ തളർത്തി. 

Read Also: എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി

അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. 

അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്  2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം.

സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളിൽ യുകെ  5-ാം സ്ഥാനത്താണ്.

Read Also: ഈ വിമാനങ്ങൾ ഇനി പറക്കില്ല; വലഞ്ഞ് യാത്രക്കാർ

ഐ‌എം‌എഫിന്റെ പ്രവചനമനുസരിച്ച്, ഈ വർഷം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യ കൂടുതൽ മുന്നേറ്റം നടത്തും. ഈ വർഷം ഇന്ത്യൻ രൂപയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു എന്ന ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 20.1 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ജൂൺ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 13.5 ശതമാനം ഉയർന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios