സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം റിസോർട്ടുകൾ നിർമ്മിക്കാൻ റിലയൻസ്; വരുന്നത് വമ്പൻ പദ്ധതി

By Web TeamFirst Published Mar 21, 2023, 7:03 PM IST
Highlights

ഹോട്ടലുകൾ, റിസോർട്ടുകൾ, നർമ്മദ നദിയിൽ ഹൗസ് ബോട്ട് താമസ സൗകര്യം എന്നിവ ഒരുക്കാൻ റിലയൻസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിലയന്‍സ് എസ്ഒയു 

ദില്ലി: ഗുജറാത്തിലെ കെവാഡിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസ് എസ്ഒയു, റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് എസ്ഒയു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. 

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ രംഗത്തേക്ക് കടന്ന റിലയൻസ് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു.

ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്

കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്ത് നാല് വർഷംകൊണ്ട്  നിർമ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഇത് വരെ 10  ദശ ലക്ഷം പേരാണ് ഇവിടേക്ക് എത്തിയത്.  ഇന്ത്യയുടെ 'ഉരുക്ക്മനുഷ്യൻ' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയാണ് ഇത്. നിര്‍മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.

ALSO READ : ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിത; അതിസമ്പന്നയുടെ ആസ്തി ഇതാണ്

 ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമിലെ സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് ഇവിടേക്ക് എത്താനുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളം വഡോദരയിലാണ്. വിമാനത്താവളത്തില്‍ നിന്ന്, പ്രതിമ കാണാനായി എത്താൻ ക്യാബുകളോ ബസുകളോ തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വഡോദരയിലാണ് ഉള്ളത്.

click me!