Asianet News MalayalamAsianet News Malayalam

ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിത; അതിസമ്പന്നയുടെ ആസ്തി ഇതാണ്

 ലോറിയൽ കമ്പനി ഉടമ ലിലിയന്‍ ബെറ്റന്‍കോര്‍ടിന്റെ മകൾ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതയാണ്. ആസ്തി വന്ന വഴി ഇതാണ് 
 

richest woman in the world Francoise Bettencourt Meyers apk
Author
First Published Mar 21, 2023, 6:05 PM IST

ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിത ആരാണ്? ഉത്തരം ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ് എന്നാണ്. ആരാണ് സമ്പന്ന പട്ടികയിൽ സ്ത്രീ സാന്നിധ്യമറിയിച്ച ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ്? കോസ്‌മെറ്റിക് ഭീമനായ ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ്. 

2023 മാർച്ച് 10 വരെയുള്ള ലോകത്തിലെ ഏറ്റവും ധനികരായ പത്ത് വ്യക്തികളെ പട്ടികപ്പെടുത്തുമ്പോൾ ഫോബ്സ് പ്രകാരമുള്ള കണക്കുകൾ) ഒൻപതാം സ്ഥാനമാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സിന്. 

സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവം കുറിച്ച ചരിത്രമാണ് ലോറിയലിന്റേത്. ലോറിയൽ കമ്പനി ഉടമയും ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയുമായിരുന്ന ലിലിയന്‍ ബെറ്റന്‍കോര്‍ടിന്റെ മകളാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട്. കമ്പനിയുടെ 33 ശതമാനം ഓഹരികൾ ഫ്രാങ്കോയിസിന്റെ പേരിലാണ്. 1997 മുതൽ  കമ്പനി ബോർഡിൽ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് പ്രവർത്തിക്കുന്നു. ഒപ്പം കമ്ബനിയുടെ ചെയർപേഴ്സണ്‍ സ്ഥാനവും വഹിച്ചു. 

ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്

2017-ൽ,  ലിലിയന്‍ ബെറ്റന്‍കോര്‍ടിന്റെ മരണത്തോടെ ബെറ്റൻകോർട്ട് മേയേഴ്‌സിന് കുടുംബ സ്വത്തുക്കളുടെ അവകാശം ലഭിച്ചു. ഇന്ന് കുടുംബത്തിന്റെ ചാരിറ്റബിൾ ഓർഗനൈസേഷന്റെ പ്രസിഡന്റാണ്  ഫ്രാങ്കോയിസ് ബെറ്റൻകോർട്ട്.  ഏകദേശം 81.4 ബില്യൺ ഡോളർ ആണ് ഫ്രാങ്കോയിസിന്റെ ആസ്തി. അതായത് 67 ലക്ഷം കോടി രൂപ. 

സമ്പന്നരായ സ്ത്രീകളുടെ പട്ടിക പരിശോധിക്കുമ്പോൾ  ജൂലിയ കോച്ച് ആളാണ് മൂന്നാം സ്ഥാനത്ത്. 59 ബില്യൺ ഡോളറാണ് ജൂലിയയുടെ ആസ്തി. വാൾമാർട്ട് സ്ഥാപകനായ സാം വാൾട്ടന്റെ മകൾ ആലീസ് വാൾട്ടൺ മൂന്നാം സ്ഥാനത്താണ്, ആലീസ് വാൾട്ടൺന്റെ ആസ്തി 57.1 ബില്യൺ ഡോളറാണ്. ജാക്വലിൻ മാർസ് നാലാം സ്ഥാനത്താണ്. സീനിയർ ഓഡ്രി റൂത്തിന്റെയും ഫോറസ്റ്റ് മാർസിന്റെയും മകളും ഇൻകോർപ്പറേറ്റഡ് അമേരിക്കൻ മിഠായി കമ്പനിയായ മാർസിന്റെ സ്ഥാപകരായ ഫ്രാങ്ക് സി. മാർസിന്റെ ചെറുമകളുമാണ്  ജാക്വലിൻ മാർസ്. 

Follow Us:
Download App:
  • android
  • ios