Airtel, jio, Vi : ടെലികോം കമ്പനികൾക്ക് ആശ്വാസം; ബാങ്ക് ഗ്യാരണ്ടിയായ 9200 കോടി ട്രായ് തിരികെ നൽകി

By Web TeamFirst Published Dec 4, 2021, 4:38 PM IST
Highlights

നഷ്ടത്തിൽ നട്ടം തിരിയുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത

നഷ്ടത്തിൽ നട്ടം തിരിയുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എയർടെൽ, വൊഡഫോൺ ഐഡിയ, ജിയോ കമ്പനികൾക്കാണ് പണം തിരികെ കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ടെലികോം കമ്പനികൾക്ക് പ്രഖ്യാപിച്ചിരുന്ന റിലീഫ് പാക്കേജിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് റിലീഫ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.  ലൈസൻസ് ഫീസിന്റെയും സ്പെക്ട്രം യൂസേജ് ചാർജിന്റെയും ഇനത്തിൽ നൽകിയ ബാങ്ക് ഗ്യാരണ്ടിയാണ് തിരികെ നൽകിയതെന്നാണ് വിവരം. ഇതിലൂടെ ഭാരതി എയർടെലിന് 4000 കോടി രൂപ തിരികെ കിട്ടി.

ബാങ്ക് ഗ്യാരണ്ടി ഇനത്തിൽ വൊഡഫോൺ ഐഡിയക്ക് തിരികെ കിട്ടിയത് 2500 കോടി രൂപയായിരുന്നു. റിലയൻസ് ജിയോക്ക് 2700 കോടിയും ലഭിച്ചു. ഈ തുക കഴിഞ്ഞ മാസം തന്നെ കമ്പനികൾക്ക് ലഭിച്ചതായാണ് വിവരം. എന്നാൽ എയർടെലോ, വൊഡഫോൺ  ഐഡിയയോ ജിയോയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!