റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും

Published : Oct 07, 2026, 10:21 AM IST
RBI

Synopsis

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി. മൂന്ന് വർഷത്തിന് ശേഷമുള്ള ഈ വർധനവ് ഭവന, വാഹന വായ്പകളുടെ ഇഎംഐ ഭാരം കൂട്ടും. പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വിലയുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ദില്ലി: റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്. 25 ബേസിസ് പോയിന്റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയർത്തി. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുയരും. റിസർവ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനത്തിലാണ് നിരക്ക് കൂട്ടിയതായി അറിയിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് റിപ്പോ നിരക്കിൽ വർധനവുണ്ടാകുന്നത്. റിപ്പോ നിരക്ക് നിലവിലെ 5.25 ൽ നിന്നാണ് 5.50 ആക്കി ഉയർത്തിയത്. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും.

2025 ൽ 125 ബേസിസ് പോയിന്റുകൾ നിരക്കുകൾ കുറച്ചതിന് ശേഷം തുടർച്ചയായ നാല് പോളിസി മീറ്റിംഗുകളിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്തിയിരുന്നു. വർധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയിൽ വിലയിലെ വർധനവും സെൻട്രൽ ബാങ്ക് പണ നിയന്ത്രണത്തിലേക്ക് മാറുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഏറ്റവും പുതിയ ആർബിഐ എംപിസി യോഗം ചേർന്നത്. 2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ വർധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

ബാങ്ക് വായ്പയെടുത്തവരുടെ ഭാരം കൂടുമോ...? റിസർവ് ബാങ്കിന്റെ വായ്പാ നയം ഇന്ന്, റിപ്പോ നിരക്ക് വർധിക്കാൻ സാധ്യത
ചൈനീസ് ഉല്‍പന്നങ്ങളില്‍ കുടുങ്ങിയോ ഇന്ത്യ? ഇന്ത്യ നിയന്ത്രിച്ചപ്പോഴും ഒഴുകി ചൈനീസ് ഉല്‍പ്പന്നങ്ങള്‍