ബാങ്ക് വായ്പയെടുത്തവരുടെ ഭാരം കൂടുമോ...? റിസർവ് ബാങ്കിന്റെ വായ്പാ നയം ഇന്ന്, റിപ്പോ നിരക്ക് വർധിക്കാൻ സാധ്യത

Published : Oct 07, 2026, 06:31 AM IST
rbi bank

Synopsis

റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയ പ്രഖ്യാപനം ഇന്ന് നടക്കും. പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വിലയും വർധിക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് 5.25 ൽ നിന്ന് 5.50 ആയി ഉയർത്താൻ സാധ്യതയുണ്ട്. ഇതോടെ ബാങ്ക് വായ്പയെടുത്തവരുടെ ഇഎംഐ ഭാരം വർദ്ധിച്ചേക്കാം.

ദില്ലി: റിസർവ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം ഇന്ന് നടക്കും. മൂന്ന് വർഷത്തിന് ശേഷം റിപ്പോ നിരക്കിൽ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന സൂചന. റിപ്പോ നിരക്ക് നിലവിലെ 5.25 ൽ നിന്ന് 5.50 ആക്കി ഉയർത്താനാണ് സാധ്യത. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും. നാല് വർഷത്തിനിടയിലെ ആദ്യത്തെ റിപ്പോ നിരക്ക് വർദ്ധനവിന്റെ പ്രതീക്ഷകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉദ്യോഗസ്ഥർ യോഗം ചേർന്നത്.

2025 ൽ 125 ബേസിസ് പോയിന്റുകൾ നിരക്കുകൾ കുറച്ചതിന് ശേഷം തുടർച്ചയായ നാല് പോളിസി മീറ്റിംഗുകളിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയിൽ വിലയിലെ വർധനവും സെൻട്രൽ ബാങ്ക് പണ നിയന്ത്രണത്തിലേക്ക് മാറുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഏറ്റവും പുതിയ ആർബിഐ എംപിസി യോഗം. ഇന്ന് രാവിലെ പത്തിന് ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര ധനനയ പ്രസ്താവന നടത്തും. ഒക്ടോബറിൽ ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തുമെന്നും 2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ വർധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

ചൈനീസ് ഉല്‍പന്നങ്ങളില്‍ കുടുങ്ങിയോ ഇന്ത്യ? ഇന്ത്യ നിയന്ത്രിച്ചപ്പോഴും ഒഴുകി ചൈനീസ് ഉല്‍പ്പന്നങ്ങള്‍
റിലയന്‍സിന് ആശ്വാസ പ്രഖ്യാപനവുമായി ഡൽഹി ഹൈക്കോടതി; 'കാമ്പ' എനര്‍ജി ഡ്രിങ്ക് ലേബലില്‍ തന്നെ വില്‍ക്കാം