പലിശ നിരക്ക് കുറച്ചേക്കും; റിസര്‍വ് ബാങ്ക് പുതിയ ധനനയം ഇന്ന് പ്രഖ്യാപിക്കും

Published : Aug 07, 2019, 12:21 AM ISTUpdated : Aug 07, 2019, 10:18 AM IST
പലിശ നിരക്ക് കുറച്ചേക്കും; റിസര്‍വ് ബാങ്ക് പുതിയ ധനനയം ഇന്ന് പ്രഖ്യാപിക്കും

Synopsis

ഈ വർഷം നടന്ന മൂന്ന് അവലോകനയോഗങ്ങളിലും കാൽശതമാനം വീതം കുറയ്ക്കുകയായിരുന്നു

മുംബൈ: റിസർവ് ബാങ്ക് പുതിയ ധനനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്ക് കാൽശതമാനം കുറച്ചേക്കുമെന്നാണ് സൂചന. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വായ്പയ്ക്ക് നൽകുന്ന പലിശാ നിരക്കായ റിപ്പോ ഈ വർഷം ഇതുവരെ 0.75 ശതമാനമാണ് റിസർവ് ബാങ്ക് കുറച്ചത്.

ഈ വർഷം നടന്ന മൂന്ന് അവലോകന യോഗങ്ങളിലും കാൽശതമാനം വീതം കുറയ്ക്കുകയായിരുന്നു. നിലവിൽ റിപ്പോ റേറ്റ് 5.76 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനവുമാണ്. വളർച്ചാനിരക്ക് കൂട്ടാൻ പലിശ നിരക്ക് കുറയ്ക്കണമെന്നാണ് വ്യവസായ ലോകത്തിന്‍റെ ആവശ്യം.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം