സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി വ്യവസായ മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് വ്യവസായ മന്ത്രി

By Web TeamFirst Published Aug 6, 2019, 10:50 AM IST
Highlights

2019-20 അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്.

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്പരാഗത മേഖലക്ക് മികവിലേക്കുയരാനാകുമെന്ന് ഈ പദ്ധതി തെളിയിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. 

2019-20 അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി. ഈ പദ്ധതിയിലൂടെ 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചതായും മന്ത്രി വിശദമാക്കി. 

തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വ്യവസായ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

 

click me!