Latest Videos

കഴിഞ്ഞ 3 മാസം വളരെ കഠിനം; പാപ്പരത്തത്തിൽ നിന്ന് ട്വിറ്ററിനെ കരകയറ്റിയെന്ന് ഇലോൺ മസ്‌ക്

By Web TeamFirst Published Feb 6, 2023, 12:51 PM IST
Highlights

പ്രതിസന്ധികൾ അവസാനിച്ചിട്ടില്ല, കഴിഞ്ഞ മൂന്ന് മാസം വളരെ കഠിനമായിരുന്നു.  ട്വിറ്ററിനെ പാപ്പരത്തത്തിൽ കരകയറ്റാൻ പാടുപെട്ടു. 
 

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ “അങ്ങേയറ്റം കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ടെസ്‌ലയിലും സ്‌പേസ്‌എക്‌സിലും തന്റെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം തന്നെ ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റേണ്ട ദൗത്യം കൂടി ഉണ്ടായിരുന്നതിനാൽ വെല്ലുവിളികൾ വലുതായിരുന്നെന്ന് മസ്‌ക് വ്യക്തമാക്കി. പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നും തുടരുന്നുണ്ടെന്നും മസ്‌ക് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞു.

"കഴിഞ്ഞ 3 മാസങ്ങൾ വളരെ കഠിനമായിരുന്നു, പാപ്പരത്തത്തിൽ നിന്ന് ട്വിറ്ററിനെ രക്ഷിക്കേണ്ടി വന്നു,  ടെസ്‌ല, സ്‌പേസ് എക്‌സ് ചുമതലകൾ നിറവേറ്റി.  ട്വിറ്ററിന് ഇപ്പോഴും വെല്ലുവിളികളുണ്ട്, പൊതുജന പിന്തുണ വളരെ വലുതാണ്!". ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

ഒക്ടോബറിൽ ട്വിറ്റർ വാങ്ങുന്നതിനുള്ള 44 ബില്യൺ യുഎസ് ഡോളറിന്റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായിരുന്നു.   , ഏറ്റെടുക്കലിന് ശേഷം ഇലോൺ മസ്‌ക്  ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നതും തിരിച്ചടിയായിരുന്നു. ട്വിറ്ററിന്റെ പകുതിയോളം ജീവനക്കാരെ കുറച്ചു, നവീകരിച്ച മൈക്രോബ്ലോഗിംഗ് സൈറ്റ് ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവതരിപ്പിച്ചു, കൂടാതെ കമ്പനിയുടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്ത് നിന്ന് സാധനങ്ങൾ ലേലം ചെയ്തു, കമ്പനിക്ക് പ്രതിദിനം 4 മില്യൺ യുഎസ് ഡോളർ നഷ്‌ടപ്പെടുകയാണെന്ന് പിരിച്ചുവിടലിനെ ന്യായീകരിച്ചുകൊണ്ട് ഇലോൺ മസ്‌ക് പറഞ്ഞു. 

അനുസരിച്ച്, മൂന്നാം കക്ഷി സേവനങ്ങൾ സൃഷ്ടിക്കാൻ ഡെവലപ്പർമാർ ഉപയോഗിക്കുന്ന എപിഐ ആക്സസ് ചെയ്യുന്നതിന് ഒരു ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന് ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ചു. 
 

click me!