എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

Published : May 20, 2023, 03:23 PM IST
 എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

Synopsis

എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്  വീട്ടിലിരുന്ന് അറിയാൻ കഴിയും

ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എടിഎം കാർഡുകൾ ഇന്നുണ്ട്. മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന്  ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്.  ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്.

ALSO READ: ട്രെയിൻ ടിക്കറ്റുകൾ നഷ്ടപ്പെട്ടോ; ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല.  അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്  വീട്ടിലിരുന്ന് അറിയാൻ കഴിയും. ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാ‍ഡിൽ 1 അമർത്തണം. ഇതിനുശേഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ നൽകുക. തുടർന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് കീപാഡിൽ 2 അമർത്തേണ്ടതുണ്ട്, അതിനുശേഷം സ്റ്റേറ്റ്‌മെന്റ് കാലയളവ് തിരഞ്ഞെടുക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും.  കാലയളവ് തിരഞ്ഞെടുത്ത ഉടൻ, അത് ബാങ്ക്  ഉപഭോക്താവിന്റെ ഇമെയിൽ ഐഡിയിലേക്ക് വിവരങ്ങൾ അയയ്ക്കുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ALSO READ: 2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റാം? പരിഭ്രാന്തി വേണ്ട, മാർഗങ്ങൾ അറിയാം

കഴിഞ്ഞ പത്തുവർഷമായി ഡിജിറ്റൈസേഷന്റെ സ്വാധീനം  ബാങ്കിംഗ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി ഉപഭോക്താക്കൾ ബാങ്കുകളുമായി ഇടപഴകുന്ന രീതിയും മാറിയിട്ടുണ്ട്.. നേരത്തെ, പരമ്പരാഗത ബാങ്കുകൾ മാത്രമായിരുന്നു ബാങ്കിങ്ങിനുള്ള ഏക ആശ്രയം. എന്നാൽ ഇന്ന്, സമാനമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ അധിഷ്ഠിത എൻബിഎഫ്സി-കൾ, നിയോ ബാങ്കുകൾ തുടങ്ങിയവയും സജീവമായി രംഗത്തുണ്ട്

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം