Asianet News MalayalamAsianet News Malayalam

2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റാം? പരിഭ്രാന്തി വേണ്ട, മാർഗങ്ങൾ അറിയാം

2000 രൂപ മാറ്റി വാങ്ങുന്നതിനെ കുറിച്ച് ആശങ്ക വേണ്ട. എങ്ങനെ മാറ്റം? എത്ര രൂപ വരെ മാറ്റിവാങ്ങാം, എത്ര രൂപ നിക്ഷേപിക്കാം, അറിയേണ്ടതെല്ലാം 

How To Exchange 2000 rupees Notes Amount Limit and Deadline apk
Author
First Published May 20, 2023, 12:09 PM IST

ണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണ് ഇന്നലെയാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചത്. 2023 സെപ്തംബർ 30ന് ശേഷം 2000 രൂപ നോട്ടുകൾ വിനിമയം ചെയ്യാൻ സാധിക്കില്ല. അതുവരെ നോട്ടുകൾ നിയമപരമായി തുടരും. ഇതറിഞ്ഞതോടെ മിക്കവരും പല ആശങ്കയിലാണ്. 2000 രൂപ നോട്ടുകൾ നാളെ മുതൽ ഉപയോഗിക്കാൻ കഴിയില്ലേ? എങ്ങനെ ഇവ മാറും? നിക്ഷേപമായി കരുതിയത് എന്ത്ചെയ്യും? നോട്ടുകൾ മാറുന്നതിന് പരിധിയുണ്ടോ? തുടങ്ങി നിരവധി സംശയങ്ങളാണ്. എന്താണ് യഥാര്തത്തില് സംഭവിക്കുന്നത്?

2023 സെപ്തംബർ 30ന് ശേഷം ആണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുക. അതുവരെ നോട്ടുകൾ നിയമപരമായി തുടരും. പേയ്‌മെന്റുകളും ഇടപാടുകളും നടത്താൻ നിങ്ങൾക്ക് അവ തുടർന്നും ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ പക്കൽ 2000 രൂപ നോട്ടുകൾ ഉണ്ടെങ്കിൽ, ആർബിഐ അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾക്ക് അത് മാറ്റാവുന്നതാണ്. ഇനി എത്ര രൂപ വരെ മാറ്റം എന്നല്ലേ, ഒറ്റ ദിവസം കൊണ്ട് 20,000 രൂപയുടെ നോട്ടുകൾ മാറ്റാം.

ALSO READ: കൊട്ടിഘോഷിച്ച് അവതരിച്ചു, ലക്ഷ്യം പൂർത്തീകരിക്കാത്ത ഒടുക്കം; 2000 നോട്ടിന്റെ കഥ!

2000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ഇന്നലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ആർബിഐയുടെ “ക്ലീൻ നോട്ട് പോളിസി” അനുസരിച്ചാണ് പുതിയ മാറ്റം. എന്താണ് ക്ലീൻ നോട്ട് നയം? പൊതുജനങ്ങൾക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ സ്വീകരിച്ച നയമാണിത്.എല്ലാ 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെൻഡർ പദവി പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുന്നതിനാണ് 1934 ലെ ആർബിഐ ആക്‌ട് സെക്ഷൻ 24(1) പ്രകാരം 2016 നവംബറിൽ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. 

2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റാം?

2023 സെപ്‌റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാർക്ക് 2000 നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്നും 2000 ത്തിന് പകരം മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകൾക്കായി മാറ്റി വാങ്ങാനും കഴിയും. ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര രൂപ വരെ നിക്ഷേപിക്കാമെന്ന സംശയം ഉണ്ടാകാം. ഇത് സാധാരണ രീതിയിൽ, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിർദ്ദേശങ്ങൾക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കും വിധേയമായി നടത്താം. അതായത് മുൻപ് നിക്ഷേപിച്ചിരുന്നത്പോലെ തന്നെ മാറ്റങ്ങളൊന്നും തന്നെ ഇല്ലാതെ നിക്ഷേപിക്കാമെന്ന് അർഥം. 

ALSO READ: അക്കൗണ്ട് ലോക്ക് ആയെന്ന് സന്ദേശം ലഭിച്ചോ; ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ജാഗ്രതയെന്ന് എസ്ബിഐ

കൈമാറ്റ പരിധി 

2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റുന്നത് ഒരു സമയം 20,000 രൂപ വരെയാക്കാമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios