എസ്ബിഐ ഉപഭോക്താവാണോ? പെൻഷൻ സ്ലിപ്പ് വാട്ട്‌സ്ആപ്പിൽ ലഭിക്കും

Published : Nov 26, 2022, 12:15 PM ISTUpdated : Nov 26, 2022, 12:16 PM IST
 എസ്ബിഐ ഉപഭോക്താവാണോ? പെൻഷൻ സ്ലിപ്പ് വാട്ട്‌സ്ആപ്പിൽ ലഭിക്കും

Synopsis

എസ്ബിഐ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ പെൻഷൻ സ്ലിപ്പ് എങ്ങനെ ലഭിക്കുമെന്നറിയാം. ലളിതമായ ഈ ഘട്ടങ്ങൾ  അറിഞ്ഞിരിക്കൂ

മുംബൈ: മുതിർന്ന പൗരന്മാർക്ക് ഇനി മുതൽ പെൻഷൻ സ്ലിപ്പുകൾ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കും. ഇതിനായി സൗകര്യം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ. എങ്ങനെ വാട്ട്‌സ്ആപ്പിലൂടെ പെൻഷൻ സ്ലിപ്പ് ലഭിക്കും എന്നറിയാം 

എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം എങ്ങനെ പ്രയോജനപ്പെടുത്താം

ഘട്ടം 1: വാട്ട്‌സ്ആപ്പില്‍ 9022690226 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന മെസ്സേജ് അയയ്‌ക്കുക.
ഘട്ടം 2: ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്പ് എന്നിവയിൽ ആവശ്യമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക എന്ന സന്ദേശം ലഭിക്കും.
ഘട്ടം 3: പെൻഷൻ സ്ലിപ്പ് ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് സ്ലിപ്പ് ആവശ്യമുള്ള മാസം ഏതാണെന്ന് സൂചിപ്പിക്കുക. 

ഇതോടെ നിങ്ങൾക്ക് പെൻഷൻ വിവരങ്ങൾ അടങ്ങുന്ന സ്ലിപ് ലഭിക്കും. 

അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും. ഇതിനായി ഉപയോക്താക്കൾ  7208933148 എന്ന നമ്പറിലേക്ക് 'WAREG'  എന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് നമ്പറും കൂടി അയക്കുക. തുടർന്ന് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് തിരഞ്ഞെടുക്കണം.രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം, വ്യക്തികൾക്ക് വാട്ട്‌സ്ആപ്പിൽ എസ്ബിഐയിൽ നിന്ന് ഒരു സന്ദേശം ലഭിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഘട്ടം 1: 7208933148 എന്ന നമ്പറിലേക്ക് നിങ്ങളുടെ അക്കൗണ്ട് നമ്പർ സഹിതം 'WAREG' എന്ന വാചകം സഹിതം ഒരു എസ്എംഎസ് അയയ്ക്കുക. 

ഘട്ടം 2: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് ഒരു സന്ദേശം ലഭിക്കും.

ഘട്ടം 3: കൂടാതെ, നിങ്ങൾക്ക് 90226 90226 എന്ന നമ്പറിലേക്ക് ഒരു ‘ഹായ് എസ്ബിഐ’ അയയ്‌ക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തോട് പ്രതികരിക്കുകയും എസ്‌ബിഐ സേവനങ്ങൾ ലഭിക്കുന്നതിന് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം