കുട്ടികൾക്കും സമ്പാദിക്കാം; എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ടുകളുടെ ആനുകൂല്യങ്ങൾ അറിയാം

Published : Sep 02, 2022, 03:37 PM IST
കുട്ടികൾക്കും സമ്പാദിക്കാം; എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ടുകളുടെ  ആനുകൂല്യങ്ങൾ അറിയാം

Synopsis

കുട്ടികൾക്കുള്ള അക്കൗണ്ടുകളിൽ വിവിധ ആഅനുകൂല്യങ്ങൾ. നിക്ഷേപങ്ങളെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്ന് നൽകാം

നിക്ഷേപങ്ങളെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നത് നല്ലതാണ്. നിക്ഷേപങ്ങളിലൂടെ സമ്പാദ്യ ശീലം വളർത്തുന്നതിന്റെ പ്രാധാന്യങ്ങൾ കുട്ടിക്കാലത്ത് തന്നെ പകർന്ന് നൽകണം. അതിനായി കുട്ടികളുടെ പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ പ്രായപൂർത്തിയാകാത്തവർക്കായി വാഗ്ദാനം ചെയ്യുന്നു. അവ ഏതൊക്കെയാണെന്ന് അറിയാം.

Read Also: പഞ്ചസാര വില ഉയരുമോ? അടുത്ത മാസം മുതൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം

എസ്ബിഐ, കുട്ടികൾക്ക് വേണ്ടി പെഹ്ല കദം, പെഹ്ലി ഉഡാൻ എന്നിങ്ങനെയുള്ള രണ്ട് സേവിംഗ്സ് അക്കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ സാമ്പത്തിക ശീലം വളർത്താനും അവരുടെ സാമ്പത്തിക ഭാവി സജ്ജമാക്കാനും ഈ അക്കൗണ്ടുകൾ സഹായിക്കും. ഈ അക്കൗണ്ടുകളുടെ ഏറ്റവും മികച്ച കാര്യം എന്താണെന്നു വെച്ചാൽ മിനിമം ബാലൻസ് ഒന്നും നിലനിർത്തേണ്ടതില്ല എന്നതാണ്.

എന്താണ് പെഹ്‌ല കദം, പെഹ്‌ലി ഉഡാൻ സേവിംഗ്‌സ് അക്കൗണ്ട് പണം സമ്പാദിക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും  പ്രാധാന്യം മനസിലാക്കാൻ കുട്ടികളെ സഹായിക്കുക മാത്രമല്ല,  നിക്ഷേപത്തിന്റെ പ്രാധാന്യം  അവരെ പഠിപ്പിക്കുകയും ചെയ്യാം. 

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

രണ്ട് സേവിംഗ്സ് അക്കൗണ്ടുകളും പൂർണ്ണമായി ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ പെഹ്‌ല കദം, പെഹ്‌ലി ഉഡാൻ കുട്ടികൾക്കുള്ള സേവിംഗ് അക്കൗണ്ടുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

ചെക്ക് ബുക്കുകൾ

പെഹ്ല കദം : പ്രത്യേകം രൂപകല്പന ചെയ്ത, 10 ചെക്ക് ലീഫുകൾ അടങ്ങിയ  വ്യക്തിഗത ചെക്ക്ബുക്ക് പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ നൽകും. ഈ വ്യക്തി ഗാർഡിയൻ ഉണ്ടായിരിക്കണം 

പെഹ്ലി ഉഡാൻ: പ്രായപൂർത്തിയാകാത്തയാൾക്ക് ഒരേപോലെ ഒപ്പിടാൻ കഴിയുമെങ്കിൽ പ്രത്യേകം രൂപകല്പന ചെയ്ത, 10 ചെക്ക് ലീഫുകളുള്ള വ്യക്തിഗത ചെക്ക്ബുക്ക് നൽകും.

Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്

ഫോട്ടോ എടിഎം-കം-ഡെബിറ്റ് കാർഡ്

പെഹ്‌ല കദം/പെഹ്ലി ഉഡാൻ: എസ്ബിഐ കുട്ടിയുടെ ഫോട്ടോ എംബോസ് ചെയ്‌ത എടിഎം-കം-ഡെബിറ്റ് കാർഡ് നൽകും. പിൻവലിക്കൽ പരിധി 5,000 രൂപയായിരിക്കും.  മാത്രമല്ല, പ്രായപൂർത്തിയാകാത്തവരുടെയും രക്ഷിതാവിന്റെയും പേരിൽ കാർഡ് നൽകും.

മൊബൈൽ ബാങ്കിംഗ്

പെഹ്ല കദം: ബിൽ പേയ്‌മെന്റ്, ടോപ്പ് അപ്പുകൾ എന്നിവ അനുവദിക്കുന്നു. പ്രതിദിന ഇടപാട് പരിധി 2,000 രൂപ.  

പെഹ്ലി ഉഡാൻ:  ബിൽ പേയ്‌മെന്റ്, ടോപ്പ് അപ്പുകൾ നടത്താം. പ്രതിദിന ഇടപാട് പരിധി 2,000 രൂപ. കുറഞ്ഞത് 20,000 രൂപയിൽ ഓട്ടോ സ്വയപ് സൗകര്യം. ലഭിക്കും.

യോഗ്യത

പെഹ്‌ല കദം: പ്രായപൂർത്തിയാകാത്ത ഏതൊരാൾക്കും അക്കൗണ്ട് ആരംഭിക്കാം.രക്ഷിതാവ്/ഗാർഡിയൻ എന്നിവർക്കൊപ്പം സംയുക്തമായി ആരംഭിക്കാൻ കഴിയും.

പെഹ്ലി ഉഡാൻ: 10 വയസ്സിന് മുകളിലുള്ളവർക്കും  പ്രായപൂർത്തിയാകാത്തവർക്കും തെറ്റ് വരുത്താതെ ഒപ്പിടാൻ കഴിയുന്നവർക്കും അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകൾ നടത്താനും സാധിക്കും. 

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

പ്രവർത്തന രീതി

പെഹ്‌ല കദം : രക്ഷിതാവ്/ ഗർത്യനൊപ്പം  സംയുക്തമായി ആരംഭിക്കാം

പെഹ്ലി ഉഡാൻ: ഒറ്റയ്ക്ക് ഇടപാടുകൾ നടത്താം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം