പഞ്ചസാര വില ഉയരുമോ? അടുത്ത മാസം മുതൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം

Published : Sep 02, 2022, 01:53 PM ISTUpdated : Sep 02, 2022, 01:54 PM IST
പഞ്ചസാര വില ഉയരുമോ? അടുത്ത മാസം മുതൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം

Synopsis

ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര വില ഉയർന്നേക്കുമോ?  

ദില്ലി: രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ ആയിരിക്കും രണ്ട് ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുക. അടുത്ത സീസണിലേക്ക്  ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പ്രകാശ് നായിക്‌നവരെ പറഞ്ഞു. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2022/23 സീസണിലെ കയറ്റുമതി നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ  4 ദശലക്ഷം മുതൽ 5 ദശലക്ഷം ടൺ വരെ കയറ്റുമതി ആദ്യ ഘട്ടത്തിലും ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിലും അനുവദിക്കും

പണപ്പെരുപ്പം നിയന്ത്രിക്കാൻ പാടുപെടുന്ന രാജ്യം, അടുത്തിടെ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുകയും സോയോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും തീരുവ രഹിത ഇറക്കുമതി അനുവദിക്കുകയും ചെയ്തു.

ആഗോള വിപണിയിൽ പഞ്ചസാര റെക്കോർഡ് അളവിൽ വിറ്റഴിച്ചതിനെത്തുടർന്ന് ആഭ്യന്തര വില പിടിച്ചുനിർത്താൻ നിലവിലെ വിപണന വർഷത്തിൽ ഇന്ത്യ പഞ്ചസാര കയറ്റുമതി 11.2 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തിയിരുന്നു. 

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ 5 ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം

കയറ്റുമതിയുടെ രണ്ടാം ഘട്ടത്തിന്റെ വലുപ്പം ആഭ്യന്തര ഉൽപ്പാദനത്തെയും വിലയിലുള്ള ചലനങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് എംഇഐആർ   
 കമ്മോഡിറ്റീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ റാഹിൽ ഷെയ്ഖ് പറഞ്ഞു. ആഭ്യന്തര വിലകൾ ഉയർന്നാൽ, രണ്ടാം ഗഡുവിൽ സർക്കാർ  കയറ്റുമതി ചുരുക്കും എന്ന അദ്ദേഹം പറഞ്ഞു. 

അടുത്ത സീസണിലെ ഉൽപ്പാദനം 35 ദശലക്ഷം ടൺ കവിയാനാണ് സാധ്യത. ആഭ്യന്തര ഉപയോഗത്തിനായി 27.5 ദശലക്ഷം മാറ്റിവെച്ചാൽ കയറ്റുമതി ചെയ്യാനുള്ള ഉത്പാദനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം