സ്ഥിര നിക്ഷേപത്തിന് പലിശ കുറച്ച് എസ്ബിഐ; മറ്റ് ബാങ്കുകളും കുറച്ചേക്കും

By Web TeamFirst Published Aug 23, 2019, 5:32 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചതിനാല്‍ ഇതര പൊതുമേഖലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറച്ചേക്കും. 

ദില്ലി: സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). 0.5 ശതമാനമാണ് പലിശ നിരക്ക് കുറച്ചത്. ആഗസ്റ്റ് 26 മുതല്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയത് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചതിനാല്‍ ഇതര പൊതുമേഖലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറച്ചേക്കും.

സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറക്കുന്നത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും.  ഏഴുമുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശയായിരുന്നു എസ്ബിഐ നല്‍കിയിരുന്നത്. എന്നാല്‍, ആഗസ്റ്റ് 26 മുതല്‍ 4.5 ശതമാനം വരെ മാത്രമേ പലിശ നല്‍കൂ. 5-10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് 6.25 ശതമാനമായി കുറഞ്ഞു. അതേസമയം സേവിംഗ് നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 
 

click me!