മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി; നേടാം ഉയർന്ന പലിശ

By Web TeamFirst Published Sep 19, 2022, 5:10 PM IST
Highlights

മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിയുടെ  അവസാന തിയതി വീണ്ടും നീട്ടി. ഉയർന്ന പലിശ ലഭിക്കുന്ന സ്കീമിനെ കുറിച്ച് അറിയാം 
 

മുതിർന്ന പൗരന്മാർക്കുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി വീണ്ടും നീട്ടി. 2020 മെയിലാണ് രാജ്യത്തെ മുൻനിര വായ്പാ ദാതാവായ എസ്ബിഐ മുതിർന്ന പൗരന്മാർക്കായി 'എസ്ബിഐ വികെയർ' എന്ന സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം പ്രഖ്യാപിച്ചത്. ഇത് തുടക്കത്തിൽ 2020 സെപ്റ്റംബർ വരെയായിരുന്നു. എന്നാൽ കോവിഡ് -19 പാൻഡെമിക്കിനിടയിൽ, പ്രത്യേക സ്കീമിന്റെ കാലാവധി പലതവണ നീട്ടി. അടുത്ത വർഷം മാർച്ച് അവസാനം വരെ ബാങ്ക് ഇത് നീട്ടിയിട്ടുണ്ട്.

Read Also:അമേരിക്ക തടഞ്ഞിട്ടും റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി; ഇന്ത്യക്ക് ലാഭം 35,000 കോടി

സാധാരണ നൽകുന്നതിലും ഉയർന്ന പലിശ നിരക്കാണ് മുതിർന്ന പൗരന്മാർക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് അവതരിപ്പിച്ച പ്രത്യേക എഫ്ഡി സ്കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് 30 ബിപിഎസ് അധിക പലിശ നൽകും. നിലവിൽ, എസ്ബിഐ സാധാരണക്കാർക്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 5.65 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. എന്നാൽ  ഒരു മുതിർന്ന പൗരൻ പ്രത്യേക എഫ്ഡി സ്കീമിന് കീഴിൽ സ്ഥിര നിക്ഷേപം നടത്തിയാൽ  പലിശ നിരക്ക് 6.45 ശതമാനം  ആയിരിക്കും. 

എസ്ബിഐ ഉത്സവ് നിക്ഷേപ പദ്ധതി

രാജ്യത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ, രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവ് "ഉത്സവ് ഡെപ്പോസിറ്റ്" എന്ന പേരിൽ ഒരു ലിമിറ്റഡ് എഡിഷൻ ബ്രാൻഡ്-ന്യൂ ടേം ഡെപ്പോസിറ്റ് പ്രോഗ്രാം അവതരിപ്പിച്ചു. 2022 ഓഗസ്റ്റ് 15 മുതൽ ഈ സ്ഥിര നിക്ഷേപത്തിന് 6.1 ശതമാനം പലിശ ലഭിക്കും. ഈ ഡീൽ 75 ദിവസത്തേക്ക് അല്ലെങ്കിൽ 2022 ഒക്ടോബർ 30 വരെ മാത്രമേ ലഭ്യമാകൂ.

Read Also: ഇത് അദാനിയുടെ ഉറപ്പ്; ഏറ്റവും ലാഭകരമായ കമ്പനിയായി അംബുജ സിമന്റ്സ് മാറും:

എസ്ബിഐയിൽ സ്ഥിര നിക്ഷേപത്തിന്റെ  ഏറ്റവും പുതിയ പലിശനിരക്കുകൾ അറിയാം

7 ദിവസത്തിനും 10 വർഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണ പൗരന്മാർക്ക് 2.90 ശതമാനം  മുതൽ 5.65 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.40 ശതമാനം മുതൽ 6.45 ശതമാനം വരെയും പലിശ  എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.  

click me!