അമേരിക്ക തടഞ്ഞിട്ടും റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി; ഇന്ത്യക്ക് ലാഭം 35,000 കോടി

Published : Sep 19, 2022, 03:26 PM IST
അമേരിക്ക തടഞ്ഞിട്ടും റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി; ഇന്ത്യക്ക് ലാഭം 35,000 കോടി

Synopsis

ഉക്രൈൻ അധിനിവേശം നടത്തിയതിനെ തുടർന്ന് ലോക രാജ്യങ്ങൾ ബഹിഷ്കരിച്ചപ്പോഴും റഷ്യയെ സ്വാഗതം ചെയ്ത ഇന്ത്യ നേടിയയത് 35000 കോടി 

ദില്ലി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയ വകയിൽ ഇന്ത്യൻ കമ്പനികൾക്ക് 35,000 കോടി രൂപയുടെ ലാഭം. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ പിണങ്ങിയതോടെയാണ് റഷ്യ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ നൽകിയത്.

വികസിത രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങിയത്. ഇതോടെ യുദ്ധ കാലത്ത് ചൈനയ്ക്ക് പിന്നിൽ റഷ്യയുടെ വലിയ ക്രൂഡോയിൽ ഉപഭോക്താക്കളായി ഇന്ത്യ മാറുകയും ചെയ്തു. യുദ്ധത്തിന് മുൻപ് റഷ്യയിൽ നിന്ന് ഇന്ത്യക്ക് ആവശ്യമായ ക്രൂഡോയിലിന്റെ ഒരു ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധത്തെ തുടർന്ന് ഇത് 12 ശതമാനമായി ഉയർന്നു.

Read Also: ലോക രാജ്യങ്ങൾ ബഹിഷ്കരിച്ചു, കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു

ജൂലൈയിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഇന്ധനം നൽകുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് റഷ്യ ഉയർന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ സൗദി അറേബ്യ ഈ സ്ഥാനം തിരിച്ചുപിടിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നെത്തിയ ഇന്ധന ഇറക്കുമതിയിൽ എട്ട് മടങ്ങ് വർധനവുണ്ടായി. 11.2 ബില്യൺ ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.3 ബില്യൺ ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയിരുന്നത്. 

റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷം ഏപ്രിൽ-ജൂലൈ സമയങ്ങളിൽ 1.3 ബില്യൺ ഡോളറിനായിരുന്നു. ഇത് ചെയ്യുമ്പോൾ വാണിജ്യ വകുപ്പിന്റെ ഡാറ്റാ വ്യക്തമാക്കുന്നു. 

Read Also: ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ പിന്തള്ളി സൗദി, ഇന്ത്യക്ക് ഇന്ധനം നൽകുന്നതിൽ രണ്ടാമത്

ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകതയ്ക്കും ആഗോള വിപണിയിലെ ഉയർന്ന ക്രൂഡ് ഓയിൽ വിലയ്ക്കും ഇടയിലാണ് റഷ്യ ഇന്ത്യയിൽ വിപണി കണ്ടെത്തിയത്. ഒപെക് രാജ്യമായ സൗദി അറേബ്യയെ പരാജയപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായത് അങ്ങനെയായിരുന്നു. എന്നാൽ സൗദി വീണ്ടും സ്ഥാനം തിരിച്ചു പിടിച്ചു  

PREV
Read more Articles on
click me!

Recommended Stories

റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സമ്പത്ത് വെറും 800 സ്‌ക്വയര്‍ ഫീറ്റുള്ള അപാര്‍ട്ട്‌മെന്റ്, ചെറിയൊരു സ്ഥലം, പഴയ മൂന്ന് കാറും; പുടിന്റെ ശമ്പളം എത്ര?
ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?