വിരമിക്കുന്നവരുടെ സമ്പാദ്യം അപകടത്തില്‍? ഈ നിയമം പിന്തുടരുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്ന് വിദഗ്ധര്‍

Published : Jul 22, 2025, 07:16 PM IST
Retirement Age India govt private sector employee

Synopsis

അമേരിക്കയില്‍ വില്യം ബെന്‍ജെന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ രൂപീകരിച്ചതാണ് ഈ 4% നിയമം

നിലവിലെ സാഹചര്യത്തില്‍, വിരമിച്ചവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് പ്രതിവര്‍ഷം 4% പിന്‍വലിക്കുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധനായ രവി സരോഗി. ഈ രീതി ഇന്ത്യയില്‍ പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം

എന്താണ് 4% പിന്‍വലിക്കല്‍ നിയമം?

അമേരിക്കയില്‍ വില്യം ബെന്‍ജെന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ രൂപീകരിച്ചതാണ് ഈ 4% നിയമം. ഇതനുസരിച്ച്, വിരമിക്കുന്ന ഒരാള്‍ക്ക് തന്റെ സമ്പാദ്യത്തിന്റെ 4% ആദ്യ വര്‍ഷം പിന്‍വലിക്കാം. പിന്നീട് എല്ലാ വര്‍ഷവും പണപ്പെരുപ്പത്തിനനുസരിച്ച് ഈ തുക ക്രമീകരിക്കാം. ഇങ്ങനെ ചെയ്താല്‍ 30 വര്‍ഷത്തേക്ക് പണം തീര്‍ന്നുപോകാതെ ജീവിക്കാമെന്നാണ് ഈ നിയമം പറയുന്നത്. എന്നാല്‍, ഇത് അമേരിക്കയുടെ നൂറ് വര്‍ഷത്തിലേറെയുള്ള സാമ്പത്തിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് എന്തുകൊണ്ട് പ്രായോഗികമല്ല?

ഇന്ത്യയുടെ ഏറ്റവും പഴയ ഓഹരി സൂചികയായ സെന്‍സെക്‌സ് 1979-ല്‍ മാത്രമാണ് ആരംഭിച്ചത്. അതുകൊണ്ട്, വെറും 45 വര്‍ഷത്തെ ഡാറ്റ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. ഇത് ഒരു സാധാരണ വിരമിക്കല്‍ കാലയളവിനെ (ഏകദേശം 30 വര്‍ഷം) പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നില്ല. രവി സരോഗിയുടെ പഠനത്തില്‍, 1979 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍, ചരിത്രപരമായി 4% എന്നതിനേക്കാള്‍ ഉയര്‍ന്ന തുക പിന്‍വലിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഓഹരി, കടപ്പത്ര വരുമാനങ്ങള്‍ കുറഞ്ഞുവരുന്നതിനാല്‍, പഴയ കണക്കുകള്‍ ഭാവിയില്‍ തെറ്റാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം കുറയുന്നത് പോലും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമല്ല. പണപ്പെരുപ്പം ക്രമീകരിച്ച ശേഷം വരുമാനം കുറയുന്നത്, ഭാവിയില്‍ വിരമിക്കുന്നവരുടെ സമ്പാദ്യം നേരത്തെ തീര്‍ന്നുപോകുന്നതിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്താണ് സുരക്ഷിതമായ മാര്‍ഗ്ഗം?

'മോണ്ടെ കാര്‍ലോ സിമുലേഷന്‍സ്' എന്ന രീതി ഉപയോഗിച്ചുള്ള പഠനങ്ങളില്‍, 4% പിന്‍വലിക്കല്‍ പലപ്പോഴും സമ്പാദ്യം നേരത്തെ തീര്‍ന്നുപോകുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2022-ലെ പഠനത്തില്‍ ഏകദേശം മൂന്നിലൊന്ന് കേസുകളിലും ഇത് സംഭവിച്ചു. 2024-ല്‍ രനടത്തിയ പഠനം ഇത് കൂടുതല്‍ ഉറപ്പിക്കുകയും, 3% മുതല്‍ 3.5% വരെയാണ് ഇന്ത്യയില്‍ സുരക്ഷിതമായ പിന്‍വലിക്കല്‍ നിരക്ക് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ