ഒരേയൊരു കിം​ഗ്! ബില്യയണ‍ർ ക്ലബ്ബിലിലെത്തി ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്; സ്വത്തുക്കളുടെ കണക്കുകൾ ഇങ്ങനെ...

Published : Oct 01, 2025, 02:55 PM IST
shah rukh khan

Synopsis

സമ്പത്തിന്റെ മറ്റൊരു വാക്കാണ് ഷാരൂഖ് ഖാൻ്റെ വീട്. മന്നത്ത് എന്ന വസതിക്ക് 200 കോടിയിലധികം മൂല്യമുണ്ട്. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ്, ഓഡി, റേഞ്ച് റോവർ, ബുഗാട്ടി തുടങ്ങിയ ആഡംബര ബ്രാൻഡുകളുണ്ട് അദ്ദേഹത്തിന്റെ ഗാരേജിൽ.

മുംബൈ: ശതകോടീശ്വര ക്ലബ്ബിലെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഹുറുൺ റിച്ച് ലിസ്റ്റ് 2025 ൽ ബോളിവുഡ് താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് അ​ദ്ദേ​ഹം. 12,490 കോടി രൂപയാണ് ഷാരൂഖ് ഖാൻ്റെ ആസ്തി. ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ൽ സ്ഥാപിച്ച ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ  റെഡ് ചില്ലീസ് എന്റർടൈൻമെൻ്റിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്പത്ത് വൻതോതിൽ ഉയർന്നത്.

സമ്പത്തിന്റെ മറ്റൊരു വാക്കാണ് ഷാരൂഖ് ഖാൻ്റെ വീട്. മന്നത്ത് എന്ന വസതിക്ക് 200 കോടിയിലധികം മൂല്യമുണ്ട്. കൂടാതെ, ലണ്ടനിലെ പാർക്ക് ലെയ്‌നിൽ ഒരു ആഡംബര അപ്പാർട്ട്‌മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വസതി, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ഒരു വസതി എന്നിവ അദ്ദേഹത്തിന് സ്വന്തമായുണ്ട്. മാത്രമല്ല, ബോളിവുഡിലെ ഏറ്റവും ആഡംബര കാർ ശേഖരങ്ങളിലൊന്നാണ് ഷാരൂഖിന്റെ ഗാരേജ്. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ്, ഓഡി, റേഞ്ച് റോവർ, ബുഗാട്ടി തുടങ്ങിയ ആഡംബര ബ്രാൻഡുകളുണ്ട് അദ്ദേഹത്തിന്റെ ഗാരേജിൽ. 12 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോണും, 9.5 കോടി രൂപ വിലമതിക്കുന്ന ഒരു റോൾസ് റോയ്‌സ് ഫാന്റവും, 3.29 കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റൽ ജിടിയുമാണ് അദ്ദേഹത്തിന്റെ ഗാരേജിിലെ അറ്റവും വിലപിടിപ്പുള്ളവ.

ഹുറുൺ പട്ടികയിൽ ഷാരൂഖ് ഖാന് പിന്നിലായി ജൂഹി ചൗളയാണ്. അവരുടെ ആസ്തി 7,790 കോടി രൂപയാണ്. നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സിലെ ഓഹരി പങ്കാളിത്തമാണ് ഇതിന് പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്താണ്. ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ എച്ച്ആർഎക്‌സിന്റെ പങ്കാളിത്തമാണ് ഹൃത്വിക് റോഷന്റെ സമ്പാദ്യം. 1,880 കോടി രൂപയുമായി കരൺ ജോഹറും 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?