Share Market Live: നേട്ടത്തിൽ ആരംഭിച്ച് വിപണി; സെൻസെക്‌സ് 650 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,500ന് മുകളിൽ

By Web TeamFirst Published Jul 20, 2022, 10:01 AM IST
Highlights

സൂചികകൾ ഉയർന്നു. ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. നിഫ്റ്റി  170 പോയിന്റ് നേട്ടത്തിൽ ആരംഭിച്ചു 
 

മുംബൈ: ഓഹരി വിപണി (share market) നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്ടത്തിലായിരുന്നു. ഇന്ന് സെൻസെക്‌സ് (sensex) 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി (Nifty) 170 പോയിന്റ് ഉയർന്ന് 16,500ലും ആണ് വ്യാപാരം ആരംഭിച്ചത്.

വിപണിയുടെ തുടക്കത്തിൽ ബിഎസ്ഇയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ റിലയൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് എം, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടൈറ്റൻ എന്നിവയുടേതാണ്.  2.7 ശതമാനം വരെയാണ് ഇവ നേട്ടമുണ്ടാക്കിയത്. അതേസമയം, നിഫ്റ്റിയിൽ 5 ശതമാനത്തിലധികം ഉയർന്ന് ഒഎൻജിസിയും തൊട്ടുപിന്നിൽ ഹിൻഡാൽകോയും ജെഎസ്ഡബ്ല്യു സ്റ്റീലും നേട്ടം കൊയ്യുന്നു. 

Read Also: സിമ്പിളായി പറഞ്ഞാൽ എന്ത് കൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്?

വിപണിയിൽ ഇന്ന് എച്ച്‌യുഎൽ ഓഹരികൾ  ദുർബലമായി തുടങ്ങിയെങ്കിലും വൈകാതെ ഉയർന്നു തുടങ്ങി. നെസ്‌ലെ, എസ്ബിഐ ലൈഫ് ഓഹരികൾ നഷ്ടം നേരിട്ടു. അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.9 ശതമാനം വരെ ഉയർന്നു.

എല്ലാ മേഖലകളും നേട്ടത്തിലാണുള്ളത്.  നിഫ്റ്റി ഐടി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1.8 ശതമാനം വീതം ഉയർന്നു. മറ്റുള്ളവ 1 ശതമാനം വരെ ഉയർന്നു. ഓയിൽ ഇന്ത്യ 7 ശതമാനത്തിലധികം ഉയർന്നപ്പോൾ റിഫൈനർമാരായ എംആർപിഎൽ, സിപിസിഎൽ എന്നിവ യഥാക്രമം 5 ശതമാനവും 9 ശതമാനവും ഉയർന്നു.

Read Also: ചില്ലറയായി തൂക്കി വിൽക്കുന്ന സാധങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല; വ്യക്തത വരുത്തി നിർമ്മല സീതാരാമൻ

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ബിഎസ്ഇയിൽ 3 ശതമാനം ഉയർന്ന് 2,545 രൂപയിലെത്തി. ഗ്യാസോലിൻ കയറ്റുമതിയുടെ ലെവി സർക്കാർ ഒഴിവാക്കുകയും മറ്റ് ഇന്ധനങ്ങളുടെ വിൻഡ്‌ഫാൾ ടാക്സ് ചുമത്തി മൂന്നാഴ്ചയ്ക്കുള്ളിൽ വെട്ടിക്കുറക്കുകയും ചെയ്തതിന് ശേഷമാണ് 
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലെ ഈ കുതിപ്പ്.   

click me!