Share Market Today : സൂചികകൾ ഉയർന്നില്ല; ഓഹരി വിപണി നഷ്ടത്തിൽ

Published : Jul 12, 2022, 03:56 PM IST
Share Market Today : സൂചികകൾ ഉയർന്നില്ല; ഓഹരി വിപണി നഷ്ടത്തിൽ

Synopsis

നഷ്ടത്തിൽ ആരംഭിച്ച വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 8.03 ശതമാനം ഇടിഞ്ഞു 

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സെൻസെക്സ് 8.03 പോയിന്റ് ഇടിഞ്ഞ് 53018.94 ലും നിഫ്റ്റി 18.80 പോയിന്റ് താഴ്ന്ന്  15780.30 ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് വിപണിയിൽ ഏകദേശം 1336 ഓഹരികൾ മുന്നേറി, 1857 ഓഹരികൾ ഇടിഞ്ഞു, 138 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഓട്ടോ, സിപ്ല, ഐഷർ മോട്ടോഴ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 

മെറ്റൽ, ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം