Share Market Today: റിലയൻസ്, എച്ച്ഡിഎഫ്സി ഓഹരികൾ തിളങ്ങി; സെൻസെക്‌സ് 563 പോയിന്റ് ഉയർന്നു

By Web TeamFirst Published Jan 17, 2023, 7:12 PM IST
Highlights

2022-ലെ ജിഡിപി വളർച്ച വെറും 3 ശതമാനം മാത്രമാണെന്ന് ചൈന റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോക വിപണി താഴ്ന്നു. ഇത് ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് കാരണമായി 

മുംബൈ: രൂപയുടെ മൂല്യത്തകർച്ചയും വിദേശ ഫണ്ട് കുറഞ്ഞതും വിപണിയെ തളർത്തി. ആഭ്യന്തര വിപണിയിലെ പ്രധാന സൂചിവകകളായ ബിഎസ്ഇ സെൻസെക്‌സ് 562.75 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്ന് 60,655.72 ലും എൻഎസ്ഇ നിഫ്റ്റി 158.45 പോയിന്റ് അഥവാ 0.89 ശതമാനം ഉയർന്ന് 18,053.30 ലും വ്യാപാരം അവസാനിപ്പിച്ചു. 

സെൻസെക്സിൽ 3.51 ശതമാനം നേട്ടത്തോടെ ലാർസൻ ആൻഡ് ടൂബ്രോ ഒന്നാമതെത്തി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ തൊട്ടുപിന്നിൽ. അതേസമയം, എസ്ബിഐ, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവ 1.67 ശതമാനം വരെ ഇടിഞ്ഞു.  

അന്താരാഷ്ട്ര എണ്ണവില മയപ്പെടുത്തുന്നതിന് അനുസൃതമായി, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിക്കും ചുമത്തിയിരുന്ന വിൻഡ്‌ഫാൾ ലാഭ നികുതി സർക്കാർ കുറച്ചതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു.

ബിഎസ്‌ഇ സ്‌മോൾക്യാപ്  0.13 ശതമാനവും മിഡ്‌ക്യാപ് സൂചിക 0.06 ശതമാനവും ഇടിഞ്ഞതോടെ വിശാലമായ വിപണി ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ നേരിയ തോതിൽ ഇടിഞ്ഞു.

മേഖലാ സൂചികകളിൽ പവർ 1.42 ശതമാനം, എഫ്എംസിജി 1.15 ശതമാനം, റിയൽറ്റി 1.10 ശതമാനം, ഊർജം 0.97 ശതമാനം, ടെക് 0.87 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 0.85 ശതമാനം എന്നിങ്ങനെ ഉയർന്നു.   

ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള പുതിയ ഭയത്തിന് മരുന്നിട്ടുകൊണ്ട് 2022-ൽ ചൈന ജിഡിപി വളർച്ച വെറും 3 ശതമാനം മാത്രം എന്ന് റിപ്പോർട് പുറത്തുവന്നു. ഇതോടെ ലോക വിപണി പിന്നോട്ട് പോയി 

click me!