എച്ച്സിഎൽ ടെക്നോളജീസ് എംഡി സ്ഥാനം ശിവ് നടാർ രാജിവച്ചു

Web Desk   | Asianet News
Published : Jul 20, 2021, 12:11 PM ISTUpdated : Jul 20, 2021, 12:18 PM IST
എച്ച്സിഎൽ ടെക്നോളജീസ് എംഡി സ്ഥാനം ശിവ് നടാർ രാജിവച്ചു

Synopsis

നിലവിൽ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാറാണ് ശിവ് നടാറുടെ പിൻഗാമി.

മുംബൈ: എച്ച്സിഎൽ ടെക്നോളജീസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം ശിവ് നടാർ രാജിവെച്ചു. ഇദ്ദേഹത്തെ കമ്പനിയുടെ ചെയർമാൻ എമിററ്റസായും സ്ട്രാറ്റജിക് അഡ്വൈസറായും നിയമിച്ചു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി രാജിക്കാര്യം വ്യക്തമാക്കിയത്.

അതേസമയം അദ്ദേഹത്തിന് അഞ്ച് വർഷത്തേക്കാണ് കമ്പനി പുതിയ നിയമനം നൽകിയിരിക്കുന്നത്. ജൂലൈ 20 മുതൽ ഈ സ്ഥാനത്ത് അദ്ദേഹം ബോർഡ് ഓഫ് ഡയറക്ടേർസിന്റെ ഭാഗമായിരിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ഈ സ്ഥാനത്തുള്ള വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുക.

നിലവിൽ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാറാണ് ശിവ് നടാറുടെ പിൻഗാമി. കമ്പനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായാണ് നിയമനം. അഞ്ച് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ വർഷം ജൂലൈയിലാണ് നടാർ കമ്പനിയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന്റെ മകൾ റോഷ്നിയായിരുന്നു ചെയർപേഴ്സൺ സ്ഥാനത്ത് ചുമതലയേറ്റത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം