സ്വർണത്തെ മറികടക്കുമോ വെള്ളി? പൊന്നും വിലയിലേക്ക് വെള്ളി വില താമസിയാതെ എത്തുമെന്ന് പ്രവചനങ്ങള്‍

Published : Jul 19, 2025, 05:35 PM IST
Silver Bangles Fancy Design Looks Like Platinum Jewellery

Synopsis

കഴിഞ്ഞ ഒരു മാസത്തിനിടെ 3 ശതമാനത്തിലധികം വര്‍ദ്ധിച്ച വെള്ളിക്ക് ഒരു വര്‍ഷത്തിനിടെ 24 ശതമാനവും ഈ വര്‍ഷം ഇതുവരെ 30 ശതമാനവും വില കൂടി

വര്‍ഷം വെള്ളി വിലയില്‍ 13% വര്‍ദ്ധനവുണ്ടായേക്കാമെന്നും, 2026-ഓടെ സ്വര്‍ണ്ണവിലയില്‍ 25% ഇടിവ് സംഭവിക്കാമെന്നും സിറ്റി ഗ്രൂപ്പിന്റെ പ്രവചനം. ലഭ്യത കുറയുന്നതും നിക്ഷേപ ആവശ്യം വര്‍ദ്ധിക്കുന്നതുമാണ് വെള്ളിക്ക് അനുകൂലമാകുകയെന്ന് സിറ്റി ഗ്രൂപ്പിലെ വിദഗ്ധര്‍ പറയുന്നു. നിലവില്‍ ആഗോള വിപണിയില്‍ ഔണ്‍സിന് 38 ഡോളറാണ് വെള്ളിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 3 ശതമാനത്തിലധികം വര്‍ദ്ധിച്ച വെള്ളിക്ക് ഒരു വര്‍ഷത്തിനിടെ 24 ശതമാനവും ഈ വര്‍ഷം ഇതുവരെ 30 ശതമാനവും വില കൂടി. കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിത്. സിറ്റി ഗ്രൂപ്പ് അടുത്ത മൂന്ന് മാസത്തേക്കുള്ള വെള്ളി വിലയുടെ പ്രവചനം ഔണ്‍സിന് 38 ഡോളറില്‍ നിന്ന് 40 ഡോളറായി ഉയര്‍ത്തി. കൂടാതെ, ആറ് മുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ വെള്ളി വില 43 ഡോളറിലെത്തുമെന്നും അവര്‍ വ്യക്തമാക്കി. ഹ്രസ്വകാലയളവില്‍ വില 5% വര്‍ദ്ധിച്ച് 40 ഡോളറിലും, അടുത്ത 6-12 മാസത്തിനുള്ളില്‍ വില 13% വര്‍ദ്ധിച്ച് 43 ഡോളറിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കും സാമ്പത്തിക സേവന കമ്പനിയുമാണ് സിറ്റി ഗ്രൂപ്പ് . അമേരിക്കയിലെ ഏറ്റവും വലിയ നാല് ബാങ്കിംഗ് സ്ഥാപനങ്ങളില്‍ ഒന്നാണിത്.

30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് വെള്ളി വിപണി. ചെറിയ വാര്‍ഷിക വിറ്റുവരവ് മാത്രമേയുള്ളൂ എന്നത് കൊണ്ടുതന്നെ, ഡിമാന്‍ഡില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും വിലയില്‍ കാര്യമായ മാറ്റമുണ്ടാകും. 2025-ല്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വെള്ളിയുടെ വില്‍പനയേക്കാള്‍ ഡിമാന്റ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആഗോള വിതരണം 1.05 ബില്യണ്‍ ഔണ്‍സായിരിക്കുമ്പോള്‍ ആവശ്യം 1.20 ബില്യണ്‍ ഔണ്‍സായിരിക്കും. വ്യാവസായിക ഉല്‍പ്പന്നമെന്ന നിലയിലും ആസ്തിയെന്ന നിലയിലും വെള്ളിയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. സൗരോര്‍ജ്ജം, ഇലക്ട്രോണിക്സ്, വൈദ്യുതീകരണം തുടങ്ങിയ മേഖലകളില്‍ വെള്ളിക്ക് നിര്‍ണായക പങ്കുണ്ട്.

സ്വര്‍ണ്ണത്തിന് തിരിച്ചടി ,

 സ്വര്‍ണ്ണത്തിന്റെ ഭാവിയെക്കുറിച്ച് സിറ്റി ഗ്രൂപ്പിന് അത്ര ശുഭാപ്തിവിശ്വാസമില്ല. സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങലുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ETF) നിക്ഷേപങ്ങളും കാരണം ഈ വര്‍ഷം 27 ശതമാനത്തിലധികമാണ് സ്വര്‍ണവില വര്‍ധിച്ചത്. റെക്കോര്‍ഡ് മുന്നേറ്റത്തിന് ശേഷം സ്വര്‍ണ്ണവില ഉടന്‍ താഴുമെന്നും അടുത്ത പാദങ്ങളില്‍ 3,000 ഡോളറിന് താഴെയാകുമെന്നും ജൂണില്‍ സിറ്റിബാങ്ക് പ്രവചിച്ചിരുന്നു. അടുത്ത പാദത്തില്‍ 3,000 ഡോളറിന് മുകളില്‍ നിലനില്‍ക്കുമെങ്കിലും, അടുത്ത വര്‍ഷം ഇത് താഴേക്ക് പോകുമെന്ന പ്രവചനത്തില്‍ ബാങ്ക് ഉറച്ചുനില്‍ക്കുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ സ്വര്‍ണ്ണവില 2,500-2,700 ഡോളര്‍ പരിധിയിലേക്ക് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം