ഉദയ് കൊട്ടക്കിന്റെ മകൻ തലപ്പത്തേക്കില്ല; പുതിയ സിഇഒയെ അന്വേഷിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

Published : Nov 15, 2022, 04:06 PM IST
ഉദയ് കൊട്ടക്കിന്റെ മകൻ തലപ്പത്തേക്കില്ല; പുതിയ സിഇഒയെ അന്വേഷിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

Synopsis

ഉദയ് കൊട്ടക്കിന് പിറകെ മകൻ ജയ് കൊട്ടക് സിഇഒ ആകില്ല. കൊട്ടക് മഹീന്ദ്ര ബാങ്കിന് പുതിയ സിഇഒ ആറുമാസത്തിനുള്ളിൽ. കാരണം ഇതാണ് 

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ ബാങ്കറുടെ മകൻ കൊട്ടക് മഹിന്ദ്ര ബാങ്കിനെ നയിക്കില്ല. കൊട്ടക മഹിന്ദ്ര ബാങ്കിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ഉദയ് കൊട്ടക്കിന്റെ മകൻ ജയ് കൊട്ടക് നിലവിൽ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് എത്തില്ല എന്നാണ് റിപ്പോർട്ട്. ഇതിനാൽ തന്നെ കൊട്ടക് മഹിന്ദ്ര ബാങ്കിന് അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. 

1985-ൽ ആണ് ഉദയ് കൊട്ടക്, ബാങ്ക് ആരംഭിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച ശോഷിച്ചിരുന്ന കാലത്താണ് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ച് ഉദയ്, കൊട്ടക് മഹിന്ദ്ര ബാങ്ക് ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെ ഉദയ് ആയിരുന്നു കൊട്ടക് മഹിന്ദ്ര ബാങ്കിനെ നയിച്ചത്. എന്നാൽ സെൻട്രൽ ബാങ്ക്,  ഇന്ത്യൻ ബിസിനസ് മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തിയതിന് ശേഷം അടുത്ത വർഷത്തോടെ ഉദയ് കൊട്ടക് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് മാറേണ്ടതായി വരും. ഈ അവസരത്തിലാണ് മകൻ ജയ് തലപ്പത്തേക്ക് എത്തുമെന്നുള്ള സാധ്യത ചർച്ചയായത്. 

മുംബൈ ആസ്ഥാനമായുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപുലീകരണ പദ്ധതികളെ നയിക്കാൻ സഹായിക്കുക എന്നതാണ് പുതിയ സിഇഒയുടെ ചുമതല. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായേക്കാമെന്ന സൂചനകൾ ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും ഉയർന്ന വാർഷിക വായ്പാ വളർച്ചയോടെ ഇന്ത്യയിലെ ഉപഭോക്തൃ ചെലവ് വീണ്ടും ഉയർന്നു.  
 
അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ  26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ