നാട്ടുകാരെ പറ്റിച്ചുള്ള പരിപാടി ന‌ടപ്പില്ല, തെറ്റിദ്ധരിപ്പിച്ചാൽ കർശന നടപ‌ടിയുറപ്പ്; പരസ്യത്തിന് സുതാര്യത വേണം

By Web TeamFirst Published Mar 28, 2024, 4:00 PM IST
Highlights

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് അത്തരം കേസുകൾ സിസിപിഎ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അനുസൃതമായി കർശനമായി കൈകാര്യം ചെയ്യുകയും.

കൊച്ചി: ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസിപിഎ)യും അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എ എസ് സി ഐ)യും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പ്രചാരം വർധിച്ചു വരുന്ന സാഹചര്യത്തിൽ എ എസ് സി ഐയുടെ കോഡും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടപ്പാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുമായി ഏറെ സാമ്യമുള്ളതിനാൽ എ എസ് സി ഐയുടെ കോഡിന്റെ ഏതെങ്കിലും ലംഘനം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാകുന്നതാണ്. 

അതിനാൽ, അത്തരം നിയമം ലംഘന സാധ്യതയുള്ള പരസ്യങ്ങൾ ഉചിതമായ നടപടിയ്ക്കായി കൈമാറാൻ സിസിപിഎ എ എസ് സി ഐയോട് അഭ്യർത്ഥിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് അത്തരം കേസുകൾ സിസിപിഎ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് അനുസൃതമായി കർശനമായി കൈകാര്യം ചെയ്യുകയും.

ഇൻഫ്ലുവൻസർ മാർഗ്ഗനിർദ്ദേശങ്ങൾ, ഗ്രീൻ വാഷിംഗ്, ഡാർക്ക് പാറ്റേൺസ്, സറോഗേറ്റ് അഡ്വർടൈസിംഗ്  തുടങ്ങിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഉപഭോക്തൃകാര്യ വകുപ്പും എ എസ് സി ഐയും സംയുക്ത കൂടിയാലോചനകളും സഹകരണവും നടത്തിയിട്ടുണ്ട്. ഇന്നത്തെ പരസ്യങ്ങളുടെ സങ്കീർണ്ണതയും ഓൺലൈൻ ഇടത്തിന്റെ അതിരുകളില്ലാത്ത സ്വഭാവവും കണക്കിലെടുക്കുമ്പോൾ വേഷംമാറിയ പരസ്യങ്ങൾ, ഡീപ്ഫേക്കുകൾ, തട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങൾ മുന്നിലുണ്ട്. അതിനാൽ ഇത്തരം പങ്കാളിത്തങ്ങൾ ഫലപ്രദമായ പരസ്യ നിയന്ത്രണത്തിൽ പ്രാധാന്യം കൈവരിക്കുന്നവയാണ്.

പരസ്യ മേഖലയുടെ വർദ്ധിച്ചുവരുന്ന, പ്രത്യേകിച്ച് ഡിജിറ്റൽ പരസ്യവുമായി ബന്ധപ്പെട്ട് സങ്കീർണ്ണതയ്ക്കിടയിൽ എ എസ് സി ഐയും സിസിപിഎയും കൈകോർക്കുന്നത് പരസ്യത്തിൽ  സുതാര്യതയും ന്യായബോധവും പ്രോത്സാഹിപ്പിക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. സിസിപിഎ മാർഗ്ഗനിർദ്ദേശങ്ങൾ സ്വമേധയാ പാലിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ആവർത്തിച്ചുള്ള കുറ്റവാളികളുടെ കാര്യത്തിൽ, പിഴ ചുമത്താൻ സിസിപിഎയ്ക്ക് അധികാരമുള്ളതിനാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ആവശ്യാനുസരണം നടപ്പാക്കുന്നതിൽ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങളിൽ ഉപഭോക്തൃകാര്യ വകുപ്പ്, സിസിപിഎ എന്നിവയുമായി ചേർന്ന് നേരത്തേ പ്രവർത്തിക്കുന്നുണ്ടെന്നും ഈ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തുഷ്ടരാണെന്നും എ എസ് സി ഐ സിഇഒയും സെക്രട്ടറി ജനറലുമായ മനീഷ കപൂർ പറഞ്ഞു.

'കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല!

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

click me!