ഇനി രുചി നിറക്കുന്ന യാത്രകള്‍; തീവണ്ടിയില്‍ ഭക്ഷണം എത്തിക്കാന്‍ സ്വിഗ്ഗി, എറണാകുളത്തും തൃശൂരും സേവനം

Published : Aug 28, 2025, 05:47 PM IST
Swiggy lay Off

Synopsis

സ്വിഗ്ഗിയുടെ ഈ പുതിയ സേവനം യാത്രക്കാര്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ട്രെയിനിലെ സീറ്റില്‍ തന്നെ എത്തിക്കും

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. രാജ്യത്തുടനീളം 115-ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളിലേക്ക് 'ഫുഡ് ഓണ്‍ ട്രെയിന്‍' സേവനം വ്യാപിപ്പിച്ചതായി സ്വിഗ്ഗി അറിയിച്ചു. ഇതില്‍ എറണാകുളം ജംക്ഷന്‍, തൃശൂര്‍, വിജയവാഡ, സേലം, വാറങ്കല്‍, നാഗ്പൂര്‍, നെല്ലൂര്‍, മഡ്ഗാവ്, മംഗലാപുരം ജംക്ഷന്‍, തുടങ്ങിയ സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ ട്രെയിനിലെ പാന്‍ട്രി കാറുകളെയോ, തിരക്കേറിയ സ്റ്റേഷന്‍ സ്റ്റാളുകളെയോ മാത്രം ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകും. സ്വിഗ്ഗിയുടെ ഈ പുതിയ സേവനം യാത്രക്കാര്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ട്രെയിനിലെ സീറ്റില്‍ തന്നെ എത്തിക്കും. രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് ഈ സേവനം ലഭ്യമാകുക.

കേരളത്തിന്റെ തനത് രുചികളും ഇനി ട്രെയിനില്‍

വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാക്കാന്‍ സ്വിഗ്ഗി പദ്ധതിയിടുന്നുണ്ട്. കൊങ്കണ്‍ റൂട്ടില്‍ മാള്‍വണി ഫിഷ് കറി, കൊച്ചിയില്‍ കേരള സദ്യ, മംഗലാപുരത്തെ രുചിവിഭവങ്ങള്‍, ഗോവന്‍ റൈസ് പ്ലേറ്റുകള്‍, ഗുജറാത്തി താലി, രാജസ്ഥാനി വിഭവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതോടെ ഓരോ തീവണ്ടിയാത്രയും ഒരു രുചി യാത്രയായി മാറും.

'ഓര്‍ഡര്‍ ഫോര്‍ അദേഴ്സ്' തരംഗമായി

ഇത്തവണത്തെ ഉത്സവ സീസണില്‍ പുതിയൊരു ട്രെന്‍ഡിനും സ്വിഗ്ഗി വഴിതുറന്നിരിക്കുകയാണ്. യാത്ര ചെയ്യുന്ന പ്രിയപ്പെട്ടവര്‍ക്കായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നല്‍കാനുള്ള ''ഓര്‍ഡര്‍ ഫോര്‍ അദേഴ്സ്'' ഫീച്ചറാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. സ്വിഗ്ഗി ഫുഡ് ഓണ്‍ ട്രെയിന്‍ ഓര്‍ഡറുകളില്‍ ഏകദേശം 14 ശതമാനവും ഈ ഓപ്ഷനിലൂടെയാണ് എത്തുന്നത് എന്നത് ഈ ട്രെന്‍ഡിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.

എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ട്രെയിനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് വളരെ ലളിതമാണ്.

  • സ്വിഗ്ഗി ആപ്പ് തുറക്കുക.
  • 'ട്രെയിന്‍' എന്ന് സെര്‍ച്ച് ചെയ്യുക.
  • നിങ്ങളുടെ പിഎന്‍ആര്‍ നമ്പര്‍ നല്‍കുക.
  • ട്രെയിന്‍ കടന്നുപോകുന്ന സ്റ്റേഷനുകളിലെ സ്വിഗ്ഗിയുടെ സേവനമുള്ള റെസ്റ്റോറന്റുകളുടെ ലിസ്റ്റില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം