ചൈനയുടെ ഇലക്ട്രോണിക്സ് ആധിപത്യത്തിന് തിരിച്ചടി; ഐഫോണുകൾ ടാറ്റ നിർമ്മിച്ചേക്കും

By Web TeamFirst Published Sep 9, 2022, 4:57 PM IST
Highlights

ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറുമോ? ചൈനയെ വെല്ലുവിളിക്കാന്‍ രാജ്യം. ചർച്ചകൾ ഇങ്ങനെ

ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ ചർച്ച നടത്തി ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ തായ്‌വാനിലെ വിതരണക്കാരുമായാണ് ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയത്. ദക്ഷിണേഷ്യൻ രാജ്യത്ത് ഐഫോണുകൾ വിതരണം ചെയ്യാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം സ്ഥാപിക്കുക എന്നതാണ് ടാറ്റ ഗ്രൂപ് മുന്നോട്ട് വെക്കുന്ന ആശയം. 

Read Also: വിരമിക്കലിനു ശേഷം ആഘോഷമാക്കാം, എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ; അറിയേണ്ട 10 കാര്യങ്ങൾ

വിതരണ ശൃംഖല, നിർമ്മാണം എന്നിവയിൽ തായ്‌വാൻ കമ്പനിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ടാറ്റഗ്രൂപ് ആഗ്രഹിക്കുന്നു. കരാർ വിജയകരമാണെങ്കിൽ, ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റയെ മാറ്റാൻ കഴിയും. നിലവിൽ ചൈനയിലെയും ഇന്ത്യയിലെയും വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് പോലുള്ള തായ്‌വാനീസ് നിർമ്മാണ ഭീമൻമാരാണ് ഇവ നിർമ്മിക്കുന്നത്.

 കൊവിഡ് ലോക്ക്ഡൗണുകളും യുഎസുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും മൂലം ഇലക്ട്രോണിക്സ് നിർമ്മാണത്തിലെ ആധിപത്യം നഷ്ടമാകുന്ന ചൈനയെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇത്. ഒരു ഇന്ത്യൻ കമ്പനി ഐഫോണുകൾ നിർമ്മിക്കുന്നത് നിർമ്മാതാക്കള്‍ക്കും ഉത്തേജനമാകും. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ വർദ്ധിക്കുന്ന സമയത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഈ നീക്കം ഉപകാരപ്പെട്ടേക്കും. കൂടാതെ, നിർമ്മാണത്തിനും വിതരണത്തിനുമായി ഇന്ത്യയെ പരിഗണിക്കാൻ മറ്റ് ആഗോള ഇലക്ട്രോണിക്സ് ബ്രാൻഡുകളെ പ്രേരിപ്പിക്കാനും ഇതിന് കഴിയും.

ഏകദേശം 128 ബില്യൺ ഡോളർ വരുമാനമുള്ള ഇന്ത്യയിലെ മുൻനിര കമ്പനിയാണ് ടാറ്റ. നിലവിൽ ഇലക്ട്രോണിക്സ്, ഹൈടെക് നിർമ്മാണ മേഖലകളാണ് ടാറ്റ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു. സോഫ്റ്റ്‌വെയർ, സ്റ്റീൽ, കാറുകൾ തുടങ്ങിയ വ്യവസായങ്ങളാണ് ടാറ്റ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്

Read Also: രാജ്യ തലസ്ഥാനത്ത് നിന്നും പറക്കാൻ ഒരുങ്ങി ആകാശ; ബുക്കിംഗ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

വിസ്‌ട്രോൺ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയത് 2017-ലാണ്, കമ്പനി നിലവിൽ ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തെ പ്ലാന്റിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട് ചെയ്യുന്നു.

click me!